സംരംഭകത്വത്തിലേക്ക് ചുവടു വയ്ക്കുന്നവർക്ക് ഏകദിന ശില്പശാല
കാർഷിക - ഭക്ഷ്യസംസ്കരണ ചെറുകിട വ്യവസായരംഗത്തെ ഇൻക്യൂബേഷൻ സെന്റെറായ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരംഭകത്വ ശില്പശാല. 2022 മെയ് 14, ശനിയാഴ്ച 10 മണിമുതൽ അഗ്രോപാർക്കിന്റെ പിറവം പേപ്പതി ഓഫീസിൽ ആണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ വിപണി സാധ്യതയുള്ളതും മൈക്രോ - ഗാർഹിക - നാനോ സംരഭങ്ങൾക്കായി ആരംഭിക്കാൻ കഴിയുന്നതും കുറഞ്ഞ മുതൽമുടക്ക് ആവശ്യമുള്ളതുമായ സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറിൽ സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച് വിദഗ്ദർ നയിക്കുന്ന ക്ലാസും ശില്‌പശാലയുടെ ഭാഗമായുണ്ടാകും.
തുടർന്ന് സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തുടർ പരിശീലനങ്ങളും, ഇൻക്യൂബേഷൻ സൗകര്യവും പ്രയോജനപ്പെടുത്തി വലിയ മുതൽമുടക്ക് നടത്തുന്നതിന് മുൻപ് അഗ്രോപാർക്കിലെ യന്ത്രങ്ങൾ ഉപയോഗിച്ച് ഉല്പന്നം നിർമ്മിച്ച് വിപണിയിലിറക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും. വിപണി സാധ്യത പഠിച്ചശേഷം പരാജയ ഭീതിയില്ലാതെ മുതൽമുടക്ക് നടത്തുന്നതിന് ഈ സംവിധാനം സംരംഭകരെ പ്രാപ്തനാക്കും.
ബൈജു നെടുംങ്കേരി, ഡോ. സുധീർ ബാബു തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
രജിസ്‌ട്രേഷൻ :0485 - 2999990,9446713767