സാബു ജേക്കബ് വിപുലീകരണത്തിന്റെ പുതിയ വഴികളിലൂടെ

നവജാത ശിശുക്കള്‍ക്കായുള്ള വസ്ത്ര നിര്‍മാണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയായ കിറ്റെക്‌സ് വിപുലീകരണത്തിന്റെ പാതയില്‍. 2020 ഓടെ 2,000 കോടി വരുമാനമുള്ള കമ്പനിയായി വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന കിറ്റെക്‌സ് ആന്ധ്രപ്രദേശിലോ കര്‍ണാടകയിലോ ആകും പൂര്‍ണമായും കയറ്റുമതി അധിഷ്ഠിതമായ ഈ യൂണിറ്റ് സ്ഥാപിക്കുക.

ഞങ്ങള്‍ക്ക് രണ്ട് പദ്ധതികളാണുള്ളത്. ആദ്യത്തേത്, 2020ല്‍ 2,000 കോടി വരുമാനം നേടുന്ന കമ്പനിയാകുക. അപ്പോഴേക്കും പ്രതിദിന ഉല്‍പ്പാദന ശേഷി പത്തുലക്ഷം കുഞ്ഞുടുപ്പുകളാക്കണം. രണ്ടാമത്തേത് 2025 ലേക്കുള്ളതാണ്. ഇതിന്റെ അന്തിമ രൂപം ഇതുവരെ ആയിട്ടില്ല,'' കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് സിഎംഡി സാബു ജേക്കബ് വ്യക്തമാക്കുന്നു.

കമ്പനിയുടെ ഭാവി പദ്ധതികള്‍ക്ക് കൃത്യമായ രൂപം നല്‍കാന്‍ കെപിഎംജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 50 ഏക്കറില്‍ 500 കോടി രൂപ നിക്ഷേപത്തോടെയുള്ള വിപുലീകരണ പദ്ധതികളാണ് കിറ്റെക്‌സ് ലക്ഷ്യമിടുന്നത്. വിപുലീകരണത്തിന്റെ ഒരു ഭാഗം കൊച്ചിയിലാകും. ബാക്കി ആന്ധ്രപ്രദേശിലോ കര്‍ണാടകയിലോ ആയിരിക്കും. കര്‍ണാടകയിലെ ഹാസനില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ഘട്ടത്തിലെത്തിയെങ്കിലും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഏറെ ഇളവുകള്‍ നല്‍കി കിറ്റെക്‌സിനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.

നികുതി ഇളവുകള്‍, സൗജന്യമായി ഭൂമി, കുറഞ്ഞ നിരക്കില്‍ വൈദ്യുതി എന്നിവയാണ് ആന്ധ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് സാബു ജേക്കബ് പറയുന്നുകഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രൂപ്പ് 1,300 കോടി വരുമാനമാണ് നേടിയത്. ഇതില്‍ കിറ്റെക്‌സ് ഗാര്‍മന്റ്‌സില്‍ നിന്നുള്ള വരുമാനം 750 കോടി രൂപയായിരുന്നു. 15,000ത്തോളം പേരാണ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. 9,600ഓളം പേര്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ മാത്രമായി ജോലി ചെയ്യുന്നു. വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ 10,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാകുമെന്നാണ് സാബു ജേക്കബ് കണക്കാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it