'ആണികൊണ്ട്' ഉറപ്പിക്കാം മികച്ച വരുമാനം

ഓര്‍ഡര്‍ നല്‍കിയാല്‍ 10 ദിവസം വരെ സമയം എടുത്താണ് ഇപ്പോള്‍ പല നിര്‍മാണ യൂണിറ്റുകളും ആണി ലഭ്യമാക്കുന്നത്
Nails in hands
Image : Canva
Published on

നിര്‍മാണ മേഖലയില്‍ ധാരാളമായി ഉപയോഗിക്കുന്ന ആണിയുടെ വില്‍പ്പന കൂടുതലായും ഹാർഡ് വെയർ  കടകളിലൂടെയാണ്. ഹാര്‍ഡ് ബ്രൈറ്റ് വയര്‍ ആണ് ആണി നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തു.

മാര്‍ക്കറ്റിംഗ്: വിതരണക്കാരെ നിയമിച്ചും നേരിട്ടുള്ള വിതരണത്തിലൂടെയും വില്‍പ്പന നടത്താം. ഓര്‍ഡര്‍ നല്‍കിയാല്‍ പത്തുദിവസം വരെ സമയം എടുത്താണ് ഇപ്പോള്‍ പല നിര്‍മാണ യൂണിറ്റുകളും ആണി ലഭ്യമാക്കുന്നത്.

അസംസ്‌കൃത വസ്തു വിവരങ്ങള്‍: ഹാര്‍ഡ് ബ്രൈറ്റ് (എച്ച്.ബി) വയറാണ് പ്രധാനം. എട്ട് മുതല്‍ 14 വരെ ഗേജുകളിലുള്ള എച്ച്.ബി വയറുകള്‍ ആണ് ആണി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 2, 1, 3, 1.5, 1/2 ഇഞ്ച് തുടങ്ങിയ അളവുകളില്‍ വലിപ്പം കൂടിയതും വലിപ്പം കുറഞ്ഞതുമായ ആണികള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. 2, 1, 1.5 ഇഞ്ച് ആണികള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ഡിമാന്‍ഡ്.

നിര്‍മാണ രീതി: ആണി നിര്‍മാണ യന്ത്രത്തില്‍ ഡൈ സെറ്റ് ചെയ്തതിന് ശേഷം യന്ത്രത്തില്‍ ഹാര്‍ഡ് ബ്രൈറ്റ് വയര്‍ റോള്‍ ലോഡ് ചെയ്യും. തുടര്‍ന്ന് യന്ത്രം തനിയെ പ്രവര്‍ത്തിച്ച് ആണിയുടെ ഉല്‍പ്പാദനം നടത്തും. ശേഷം, അറക്കപ്പൊടിയോ ഉമിയോ ഉപയോഗിച്ച് പോളിഷിംഗ് മെഷീനില്‍ പോളിഷ് ചെയ്‌തെടുക്കും. പിന്നീട് 25 കിലോഗ്രാം വീതമുള്ള ബാഗുകളില്‍ നിറച്ച് വിപണനത്തിന് എത്തിക്കും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഓപ്പറേറ്റര്‍ ആവശ്യമാണ്. പാക്കിംഗിനും മറ്റും ഒരാളെ ജോലിക്ക് നിര്‍ത്താം.

മൂലധന നിക്ഷേപം

(പ്രതിദിനം 700 കിലോഗ്രാം ആണി ഉല്‍പ്പാദിപ്പിക്കുന്നതിന്)

ആണി നിര്‍മാണ യന്ത്രം - 5,30,000

പോളിഷിംഗ് യന്ത്രം - 1,00,000

അനുബന്ധ സൗകര്യങ്ങള്‍ - 25,000

ആകെ - 6,55,000

വരവ്-ചെലവ് കണക്ക്

(പ്രതിദിനം 700 കിലോ ആണി നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നതിന്റെ ചെലവ്)

വയര്‍ 705 x 64.00 = 45,120

തൊഴിലാളികളുടെ വേതനം = 1000

വൈദ്യുത അനുബന്ധ ചെലവുകള്‍ = 300

പായ്ക്കിംഗ് & മാര്‍ക്കറ്റിംഗ് = 1500

ആകെ ചെലവ് = 47,920

വരവ്

(700 കിലോ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്)

700 x 79.00 = 55,300

ലാഭം

55300 - 47920 = 7,380

യന്ത്രങ്ങള്‍, പരിശീലനം

ആണി നിര്‍മാണത്തിന്റെ പരിശീലനവും യന്ത്രങ്ങളും അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍ 0485-2999990

(പിറവം ടെക്‌നോലോഡ്ജ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ലേഖകന്‍)

(This article was originally published in Dhanam Magazine September 15th issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com