കൊറോണ: സര്‍ക്കാരിന്റെ ശബ്ദമായി കോഴിക്കോട്ടു നിന്നൊരു സ്റ്റാര്‍ട്ടപ്പ്‌

കൊറോണയെ കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ കേരള സര്‍ക്കാരിനു വേണ്ടി ആളുകളിലേക്കെത്തിക്കുകയാണ് ജിഒകെ ഡയറക്റ്റ് എന്ന അപ്പിലൂടെ ക്യൂകോപ്പി

GoK Direct App for Corona latest news by Qkopy Startup
-Ad-

കൊറോണയെ കുറിച്ചുള്ള വസ്തുതാപരവും ഏറ്റവും പുതിയതുമായ വാര്‍ത്തകളെത്തിച്ച് സമൂഹത്തിലെ തെറ്റിദ്ധാരണകള്‍ നീക്കുകയാണ് കോഴിക്കോട്ടെ ഒരു സ്റ്റാര്‍ട്ടപ്പ്. ക്യൂകോപ്പി എന്ന സ്റ്റാര്‍ട്ടപ്പ് കേരള സര്‍ക്കാരിനു വേണ്ടി തയാറാക്കിയ GoK Direct എന്ന ആപ്ലിക്കേഷന്‍ നിലവില്‍ ഏഴു ലക്ഷത്തിലേറെ പേരാണ് ഉപയോഗിക്കുന്നത്.

മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാം അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നതിനാല്‍ കേരളത്തിലെ അന്യസംസ്ഥാനക്കാര്‍ക്കും ഉപകാരപ്പെടുന്നുണ്ട് ഇത്. ക്വാറന്റൈനിലുള്ളവര്‍ക്കും വിദേശയാത്ര കഴിഞ്ഞു വന്നവര്‍ക്കുമടക്കം ആവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ വേണ്ട എന്നതു കൊണ്ടു തന്നെ ഏതൊരാള്‍ക്കും നിഷ്പ്രയാസം പേടി കൂടാതെ ഉപയോഗിക്കാനുമാകും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ അരുണ്‍ പെരൂളിയും സഹ സ്ഥാപകരായ രാജീവ് എസ്, രാഹുല്‍ കെ സി എന്നിവരുമാണ് ഈ സംരംഭത്തിന് പിന്നില്‍.

ഇതാദ്യമല്ല സാമൂഹ്യ സേവന മേഖലയില്‍ Qkopy മികവു കാട്ടുന്നത്. കേരളം ദുരന്തമുഖത്ത് ആയിരുന്നപ്പോഴെല്ലാം ഈ സംരംഭകര്‍ ടെക്‌നോളജിയുമായി മുന്നിലുണ്ടായിരുന്നു. മലബാര്‍ മേഖലയില്‍ നിപ്പ വൈറസ് ആക്രമണം ഉണ്ടായപ്പോള്‍ ഇതേ രീതിയില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സത്യസന്ധമായ വാര്‍ത്തകള്‍ എത്തിക്കാന്‍ ആപ്ലിക്കേഷനുമായി എത്തിയിരുന്നു. പ്രളയം കേരളത്തെ മുക്കിയപ്പോഴും ക്യൂകോപ്പി സഹായകരമായ ആപ്ലിക്കേഷനുമായി എത്തിയിരുന്നു. ട്രാഫിക് പോലീസിന് പലയിടങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോഴറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ക്യൂകോപ്പിയുടെ ആപ്ലിക്കേഷന്‍ സഹായകമായിരുന്നു.

-Ad-

കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കിലാണ് ക്യൂകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനം. മാര്‍ക്കറ്റിംഗ് മേഖലയില്‍ നൂതനമായ ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു ക്യൂകോപ്പിയുടെ വരവ്.
2018 ല്‍ തുടക്കമിട്ട സ്ഥാപനം ഇതിനകം തന്നെ കേരളത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളും ഇക്കാലയളവില്‍ ക്യൂകോപ്പിയെ തേടിയെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here