
വനിതകള്‍ ആരംഭിക്കുന്ന ചെറുകിട,സൂക്ഷ്മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്ട്രേഷന്‍ നടത്താം. അതിന് ശേഷം ഉദ്യോഗ് ആധാര്‍ ലഭിക്കാനുള്ള സഹായം അധികാരികളില്‍ നിന്ന് ലഭിക്കും.
ഏപ്രില്‍ 2021 ന് മുമ്പ് എടുത്ത എല്ലാ ഉദ്യോഗ് ആധാര്‍ റജിസ്ട്രെഷനും, എം എസ് എം ഇ രജിസ്ട്രേഷനും അസാധുവാക്കിയിട്ടുണ്ട്. അങ്ങനെ അസാധുവായ റജിസ്ട്രേഷന്‍ ഉള്ള സംരംഭകര്‍ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണമെന്ന് മീഡിയം, സ്മാള്‍ ആന്‍ഡ് മൈക്രോ എന്റര്‍പ്രൈസസ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 2021 മുതല്‍ ഫെബ്രുവരി വരെ 708656 വനിതകള്‍ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭേദഗതി ചെയ്യപ്പെട്ട പൊതുമേഖലാ വാങ്ങല്‍ നിയമ പ്രകാരം എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും വാര്‍ഷിക വാങ്ങലിന്റെ 3 ശതമാനം വനിതാ സംരംഭകര്‍ നടത്തുന്ന ചെറുകിട സൂക്ഷ്മ മായ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം.
പരമാവധി 10 കോടി രൂപ വരെ പ്ലാന്റ് സ്ഥാപിക്കാനും യന്ത്രങ്ങളില്‍ നിക്ഷേപമുള്ള ഉല്‍പാദന കമ്പനികള്‍ക്കും സേവന മേഖലയില്‍ 5 കോടി വരെ ഉള്ള അത്തരം നിക്ഷേപങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്കാണ് ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹത. ആധാര്‍ കാര്‍ഡുള്ള ഏതു വനിതകള്‍ക്കും ഉദ്യം രജിസ്ട്രേഷനും ഉദ്യം ആധാര്‍ രജിസ്ട്രേഷനും അര്‍ഹത ഉണ്ട് .
കേന്ദ്ര സര്‍ക്കാര്‍ വനിതാ ചെറുകിട സംരംഭകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് -പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി, മൈക്രോ ആന്‍ഡ് സ്മാള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ വികസന പദ്ധതി, ടൂള്‍ റൂം ആന്‍ഡ് ടെക്‌നോളജി കേന്ദ്രങ്ങള്‍ തുടങ്ങിയവ അതില്‍ പെടും
Read DhanamOnline in English
Subscribe to Dhanam Magazine