5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയ്ക്കുള്ള ബ്ലൂപ്രിന്റുമായി സാമ്പത്തിക സർവേ

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ വാർഷിക സാമ്പത്തിക സർവ്വേ റിപ്പോർട്ട് സഭയിൽ വെച്ചു. അടുത്ത അഞ്ചു വർഷത്തേക്കുള്ള നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ വിവരിക്കുന്ന റിപ്പോർട്ടിൽ, നടപ്പു സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് ഉയരുമെന്നാണ് പ്രവചനം.

5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. നിലവിൽ സമ്പദ് വ്യവസ്ഥയിൽ പ്രകടമാകുന്ന തളർച്ച താൽക്കാലികമാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂർത്തി സുബ്രമണ്യൻറെ നേതൃത്വത്തിൽ തയ്യാറിയാക്കിയ വാർഷിക സർവേ വെളിപ്പെടുത്തുന്നു.

സാമ്പത്തിക സർവേയിലെ പ്രധാന ഹൈലൈറ്റ്‌സ്

 • 2020 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായി ഉയരും
 • 8 ശതമാനം വാർഷിക വളർച്ച നേടിയാലേ 2025 ആകുമ്പോഴേക്കും 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകാൻ കഴിയൂ.
 • നിക്ഷേപ രംഗത്ത് പ്രതീക്ഷയുടെ നാമ്പുകൾ, 2020 സാമ്പത്തിക വർഷം നിക്ഷേപം ഉയരും
 • രാഷ്ട്രീയ സ്ഥിരത സമ്പദ് വ്യവസ്ഥയ്ക്ക് ഊർജം പകരും
 • സാമ്പത്തിക ഏകീകരത്തിന്റെ പാതയിൽ നിന്ന് സർക്കാർ വ്യതിചലിക്കില്ല.
 • വളർച്ച കുറഞ്ഞത് എൻബിഎഫ്‌സി പ്രതിസന്ധി മൂലം
 • ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി വളർച്ചാ ഇടിവിന് കാരണം തെരഞ്ഞെടുപ്പ്
 • കിട്ടാക്കടത്തിലുള്ള കുറവ് മൂലധന ചെലവഴിക്കൽ ഉയർത്തും
 • 2019 സാമ്പത്തിക വർഷം ധനക്കമ്മി 5.8%, 2018 സാമ്പത്തിക വർഷം 6.4%
 • നടപ്പു വർഷം എണ്ണവില കുറയും
 • നിലവിലെ ആർബിഐ നയം വായ്പാ ചെലവുകൾ കുറയ്ക്കും

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it