കോവിഡ് 19 വ്യാപനം: പലചരക്കു കടയും ഹോട്ടലും സന്ദര്‍ശിക്കുന്നത് വിമാനയാത്രയേക്കാള്‍ അപകടകരമെന്ന് പഠനം

ഹോട്ടലുകളില്‍ പോയുള്ള ഭക്ഷണം കഴിക്കുന്നതും പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോകുന്നതുമാണ് വിമാന യാത്രയേക്കാള്‍ അപകടകരമെന്ന് പഠനം. ഹാര്‍ഡ്‌വാര്‍ഡിലെ പൊതുജനാരോഗ്യവിഭാഗമാണ് 'ഏവിയേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ' എന്ന വിഷയത്തില്‍ പഠനം നടത്തിയത്.
വിമാന യാത്രയില്‍ കൃത്യമായ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചാല്‍ കോവിഡ് വ്യാപനതോത് വളരെയധികം കുറയ്ക്കാനാകുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഇടയ്ക്കിടെ സോപ്പിട്ട് കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, എയര്‍ക്രാഫ്റ്റില്‍ ശുദ്ധ വായു കടക്കാനുള്ള സൗകര്യം ഉറപ്പാക്കുക, വിമാനത്തിനകം വൃത്തിയായും അണുവിമുക്തമായും വയ്ക്കുക തുടങ്ങി മാര്‍ഗങ്ങളാണ് പഠനം കോവിഡ് വ്യാപനം തടയുന്നതിനായി പഠനം നിര്‍ദേശിക്കുന്നത്.

കോവിഡിനെ കുറിച്ചുള്ള ശരിയായ പഠനവും ബോധവത്കരണവും വ്യാപനം തടയുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 450 ലക്ഷം കടന്നിരിക്കുന്ന സമയത്താണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ലോകത്ത് ഇതുവരെ 1,187,029 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ മാത്രം 1,21,090 പേര്‍ കോവിഡ് മൂലം മരിച്ചു. ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,088,851 ആണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it