Begin typing your search above and press return to search.
ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്
അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) സംബന്ധിച്ച ഫോർകാസ്റ്റ് വെട്ടിച്ചുരുക്കി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. 2019-20 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് മുൻപ് പ്രവചിച്ചതിനേക്കാൾ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്.
ജിഡിപിയിൽ 7 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് 6.8 വളർച്ച മാത്രമേ ഉണ്ടാകുവെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വർഷം 7.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം ഉയർച്ചയാണ് ഫോർകാസ്റ്റ്.
നാണയപ്പെരുപ്പത്തിലെ കുറവ് മൂലം ആർബിഐ പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് വെട്ടിക്കുറക്കുമെന്നാണ് കരുതുന്നതെന്നും ഫിച്ച് പറയുന്നു.
Next Story
Videos