ആർബിഐയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സർക്കാർ

ആർബിഐയും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുറുകുന്നെന്ന വർത്തകൾക്കിടെ വിശദീകരണവുമായി ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ്.

"ധാരാളം തെറ്റായ വാർത്തകൾ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനോട് പണം ചോദിച്ചിട്ടില്ല. വാർത്തകളിൽ പറയുന്നപോലെ 3.6 ലക്ഷം കോടി രൂപ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല," ഗാർഗ് വ്യക്തമാക്കി.

ഇപ്പോൾ നടക്കുന്നത് റിസർവ് ബാങ്കിന്റെ സാമ്പത്തിക മൂലധന ചട്ടക്കൂട് ദൃഢപ്പെടുത്താനുള്ള ചർച്ചകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ അതിന്റെ സാമ്പത്തിക നില ഭദ്രമായി തന്നെ കൊണ്ടുപോകുമെന്നും ധനക്കമ്മിയുടെ ടാർഗറ്റ് 3.3 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്നും ഗാർഗ് പറഞ്ഞു.

Related Articles
Next Story
Videos
Share it