ആശുപത്രി ശൃംഖല വികസനം, മികച്ച ചികിത്സ, നാരായണ ഹൃദയാലയ ഓഹരികൾ വാങ്ങാം

  • പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്‌ധനായ ഡോ ദേവി പ്രസാദ് ഷെട്ടി 2000 ത്തിൽ ആരംഭിച്ച നാരായണ ഹൃദയാലയ നിലവിൽ നിരവധി ആശുപത്രികളുടെ ശൃംഖലയായി വളർന്നിരിക്കുന്നു. ഇന്ത്യ കൂടാതെ കേമൻ ദ്വീപിലും (Cayman Islands )ആശുപത്രികൾ നടത്തുന്നുണ്ട്.
  • സ്വന്തമായി നടത്തുന്ന ആശുപത്രികളിൽ മൊത്തമായി 5391 കിടക്കകൾ ഉണ്ട്, ഇത് കൂടാതെ കേമൻ ദ്വീപിൽ 110 കിടക്കകൾ ഉള്ള ആശുപത്രി നടത്തുന്നുണ്ട്. ഏറ്റെടുത്തു നടത്തുന്ന ആശുപത്രികളിൽ 283 കിടക്കകൾ ഉണ്ട്. ബാംഗളൂരിൽ 100 കിടക്കകളുള്ള ശിവ ഓർത്തോ ആശുപത്രി 280 കോടി രൂപക്ക് ഏറ്റെടുക്കുന്നു. 2022-23 ൽ മൊത്തം 1000 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.
  • 2022 -23 ആദ്യ പാദത്തിൽ വരുമാനം 20 % വർധിച്ച് 1033.4 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA) 200 കോടി രൂപയായി. EBITDA മാർജിൻ 19.4 %, അറ്റാദായം 110.6 കോടി രൂപ, അറ്റാദായ മാർജിൻ 10.7 %.
  • ഇതര ഊർജ സ്രോതസുകൾ കണ്ടെത്തിയും, ഉപകരണങ്ങളുടെ നവീകരണത്തിലൂടെയും ബാംഗ്ലൂർ, മൈസൂർ ആശുപത്രികളിൽ ഊർജ ചെലവുകൾ 91 ലക്ഷം രൂപ ലാഭിക്കാൻ സാധിച്ചു. ബാംഗ്ലൂരിലെ ആശുപത്രികളിൽ 56 % വാർഷിക വരുമാന വർധനവ് ഉണ്ടായി. കൊൽക്കട്ട 15 %, പശ്ചിമ ഇന്ത്യയിൽ 18 %, വടക്കേ ഇന്ത്യയിൽ 16 % വരുമാന വളർച്ച നേടാൻ സാധിച്ചു.
  • സങ്കീർണമായ രോഗ അവസ്ഥകൾക്ക് ഫലപ്രദമായ ശസ്ത്രക്രിയകൾ നടത്തി രോഗികൾക്ക് ആശ്വാസം നൽകാൻ കഴിഞ്ഞു.ജയ്‌പൂർ ആശുപത്രിയിൽ ആദ്യ ലൈവ് കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തി. മുംബൈ ആശുപത്രിയിൽ 20 മാസം പ്രായമായ കുഞ്ഞിന് അമിത വണ്ണം കുറയ്ക്കാനുള്ള (bariatric surgery) നടത്തി. രാജ്യത്ത് ഇത്തരം രണ്ടാമത്തെ ശസ്ത്രക്രിയയാണ്.
നാരായണ ഹൃദയാലയുടെ മറ്റ് പ്രവർത്തന നേട്ടങ്ങൾ :
പ്രവർത്തന ലാഭം -പലിശ അനുപാതം (ത്രൈമാസികം) 12.75 തവണ (times)- ഏറ്റവും ഉയർന്ന നിലയിൽ.
മൂലധനത്തിൽ നിന്നുള്ള ആദായം -(അർദ്ധ വാർഷികം) 22.81 % -ഏറ്റവും ഉയർന്ന നിലയിൽ.
കടം- ഓഹരി അനുപാതം - 0.49 (ഏറ്റവും കുറഞ്ഞ നിലയിൽ).
മികച്ച ആരോഗ്യ പരിരക്ഷ, വികസന പദ്ധതികൾ, മികച്ച മാർജിൻ എന്നിവയുടെ പിൻബലത്തിൽ നാരായണ ഹൃദയാലയ മെച്ചപ്പെട്ട സാമ്പത്തിക നേട്ടം കൈവരിക്കുകമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 810 രൂപ
നിലവിൽ 712 രൂപ ട്രെൻഡ് ബുള്ളിഷ്,
Stock Recommendation by Prabhudas Lilladher.


Related Articles

Next Story

Videos

Share it