Begin typing your search above and press return to search.
പരിശോധിച്ചത് 1,12,521 സാമ്പിളുകള്‍: സംസ്ഥാനത്ത് 13,270 പുതിയ കേസുകള്‍
സംസ്ഥാനത്ത് 1,12,521 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇന്ന് പുതുതായി കോവിഡ് കണ്ടെത്തിയത് 13,270 പേര്‍ക്ക്. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍ പെടുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 15,689 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1634, കൊല്ലം 1882, പത്തനംതിട്ട 450, ആലപ്പുഴ 1284, കോട്ടയം 595, ഇടുക്കി 654, എറണാകുളം 1801, തൃശൂര്‍ 1130, പാലക്കാട് 1569, മലപ്പുറം 1997, കോഴിക്കോട് 1495, വയനാട് 244, കണ്ണൂര്‍ 548, കാസര്‍ഗോഡ് 406 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Next Story
Videos