ഹൃദ്രോഗം അകറ്റാൻ കഴിക്കാം ബദാം, ചെയ്യാം അല്‍പ്പം വ്യായാമം

സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം 'ഓരോ ഹൃദയത്തിനും വേണ്ടി ഹൃദയം ഉപയോഗപെടുത്തുക' എന്നതാണ്. ശരിയായ ഭക്ഷണവും വ്യായാമവും ഒരു പരിധി വരെ ഹൃദ്രോഗത്തെ ചെറുക്കൻ സഹായിക്കും.

Also Read : യുവാക്കളിലെ ഹൃദയാഘാതം; നേരത്തെ തിരിച്ചറിയാനും തടയാനുമാകും, ഡോ. സുരേഷ് ഡേവിസ് എഴുതുന്നു

ഹൃദ്രോഗം തടയാനുള്ള വഴികൾ

  • ദിവസേന 42 ഗ്രാം ബദാം ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയുമെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ബദാം ഹൃദ്രോഗത്തെ തടയാൻ ഫലപ്രമാണെന്ന വിലയിരുത്തലുള്ളത് എന്ന് അൽമണ്ട് ബോർഡ് ഓഫ് കാലിഫോർണിയ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
  • ബദാം ലഘുഭക്ഷണമാക്കുന്നത് വയറിലെ കൊഴുപ്പും അരക്കെട്ടിലെ അമിതവണ്ണവും കുറയ്ക്കുന്നു, അത് വഴി ഹൃദ്രോഗ സാധ്യതയും. വൈവിധ്യമാർന്ന പോഷകങ്ങളുടെ ഉറവിടവും ഹൃദയത്തിന് ആരോഗ്യകരമായ ലഘുഭക്ഷണവുമായ ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ഹൃദ്രോഗ സാദ്ധ്യതകൾ ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊലി കളഞ്ഞ ബദാം ആണ് കഴിക്കേണ്ടത്
  • പതിവ് വ്യായാമവും സജീവമായ ജീവിതശൈലിയും ആരോഗ്യമുള്ള ഹൃദയത്തിനുള്ള ഒരു മാർഗമാണ്. എൻഡോർഫിൻ, ഡോപാമൈൻ എന്നിവ പുറത്തുവിടാനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമമെന്നും , അതുവഴി സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാം. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ വ്യായാമം തെരഞ്ഞെടുക്കാൻ പ്രൊഫഷണലുമായി ബന്ധപ്പെടണമെന്നും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം എടുക്കുന്നത് ഉറപ്പാക്കണം.
  • യുവാക്കൾക്കിടയിൽ സിവിഡി കേസുകളിൽ ഗണ്യമായ വർധനവുണ്ടെന്നും വയറിലെ പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അപകടസാധ്യത ഘടകങ്ങൾ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ കൂടുതലാണ്. ഉയർന്ന കൊളസ്‌ട്രോൾ, സോഡിയം, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മാറ്റി പകരം ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
  • ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ബദാം ഉൾപ്പെടുത്തുന്നത്, ഉയർന്ന എൽഡിഎൽ-കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, കുറഞ്ഞ എച്ച്ഡിഎൽ സിഎച്ച് എന്നിവമൂലമുണ്ടാകുന്ന ഡൈസ്ലിപിഡീമിയയെ നിയന്ത്രിക്കുന്നതിലൂടെ ഇന്ത്യക്കാർക്കിടയിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it