ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ കോവാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമാണെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോവാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ നിന്നുള്ള ബ്ലഡ് സെറം സംബന്ധിച്ച രണ്ട് പഠനങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കൊവാക്‌സിന്‍ സ്വീകരിച്ചവരുടെ ആന്റിബോഡി B.1.1.7 (ആല്‍ഫ), B.1.617 (ഡെല്‍റ്റ) വേരിയന്റുകളെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായി കണ്ടെത്തിയതായി പഠനം പറയുന്നു.

രോഗലക്ഷണങ്ങളുള്ളവരില്‍ 77.8 ശതമാനത്തോളം ഫലപ്രാപ്തിയാണ് കോവാക്‌സിന്‍ നല്‍കുന്നത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരില്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുന്നതായും പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് രണ്ടരക്കോടിയിലധികം പേരാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ സ്വീകരിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it