Begin typing your search above and press return to search.
കോവിഡ്; 10 ദിവസം മുതല്‍ രണ്ട് മാസം വരെ അണുബാധ നിന്നേക്കാം, പുതിയ പഠനം
കോവിഡ് വന്നു പോയാല്‍ ഏറ്റവുമധികം പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലുള്‍പ്പെടെ ഏഴ് ദിവസം കഴിഞ്ഞ് ടെസ്റ്റിംഗ് പോലും നടത്താതെ ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാം. രോഗബാധ പൂര്‍ണമായും വിട്ടുമാറാതെ രോഗം വന്ന വ്യക്തി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ അതുമല്ലെങ്കില്‍ മറ്റു വ്യക്തികളുമായി അടുത്തിടപഴകുമ്പോഴോ രോഗാണുക്കള്‍ പടരുന്നു. ഇത്തരത്തില്‍ വൈറസ് വ്യാപനം തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും വളരെ വേഗത്തിലാകുകയും ചെയ്യുന്നു.
പുതിയ പഠനങ്ങള്‍ പറയുന്നത് കോവിഡ് രോഗം വന്ന വ്യക്തിയുടെ ശരീരത്തില്‍ അണുബാധ 10 ദിവസം മുതല്‍ രണ്ട് മാസം വരെയൊക്കെ നിലനില്‍ക്കാം എന്നാണ്. 'രോഗപ്രതിരോധശേഷിയില്ലാത്ത വ്യക്തികളില്‍ SARS-CoV2 എന്‍വലപ്പ് ജീന്‍ സബ്‌ജെനോമിക് ആര്‍എന്‍എകളുടെ 'Persistence of clinically-relevant levels of SARS-CoV2 envelope gene subgenomic RNAs in non-immunocompromised individuals' എന്ന പ്രബന്ധത്തിലാണ് പ്രസക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നത്, ഗവേഷണം നടത്തിയ വ്യക്തികളില്‍ 10 ദിവസത്തിനു ശേഷവും വൈറസ് സജീവമാണെന്ന് കണ്ടെത്തിയെന്നാണ്. സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ ടെസ്റ്റുകളില്‍ പോസിറ്റീവ് ആയി കണ്ടെത്തി 10 ദിവസം പിന്നിട്ട എക്‌സിറ്ററിലെ 176 പേരുടെ സാമ്പിളുകള്‍ക്കാണ് പുനര്‍ പരിശോധനയ്ക്കായി ഉപയോഗിച്ചത്. 13% ആളുകളും '10 ദിവസത്തിന് ശേഷവും ക്ലിനിക്കലി-പ്രൂവന്‍ അഥവാ ശാസ്ത്രീയമായി പോസിറ്റീവ് ആയ തരത്തിലുള്ള വൈറസ് കാണപ്പെട്ടു, അതായത് അവര്‍ ഇപ്പോഴും പകര്‍ച്ചവ്യാധിക്കുള്ള കാരിയേഴ്‌സ് ആയേക്കാം എന്നാണ്.
ഒമിക്രോണ്‍ വലിയൊരു കുതിച്ചു ചാട്ടം നടത്തുകയും തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ കുറവ് അനുഭവിക്കുകയും ചെയ്യുന്നതിനാല്‍ തന്നെ ക്വാറന്റീന്‍ കാലയളവ് പല രാജ്യങ്ങളിലും വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍ ഇത് ഏറെ അപകടകരമായ അവസ്ഥ വരുത്തി വച്ചേക്കുമെന്നും പഠനം സൂചന നല്‍കുന്നു.
യുഎസും യുകെയും ക്വാറന്റീന്‍ കാലാവധി 5 ദിവസമായി കുറച്ചിരിക്കുകയാണ്. ഇന്ത്യയിലും കേരളത്തിലും ക്വാറന്റീന്‍ കാലാവധിയും കുറച്ചിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, 'ഹോം ഐസൊലേഷനിലുള്ള ഒരു രോഗിയെ അഥവാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ഐസൊലേഷന്‍ നോക്കുകയും ചെയ്തവര്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് പനിക്കുന്നില്ലെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസിറ്റീവ് ആയി 7 ദിവസം കടന്നാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് പോലുമില്ലാതെ തിരികെ ജോലിയില്‍ പ്രവേശിക്കാവുന്ന തരത്തിലാണ് കേരളം. എന്നാല്‍ രോഗം മാറിക്കഴിഞ്ഞും ഏഴ് ദിവസത്തേക്കോ അതിലധികമോ വീടുകളില്‍ സമ്പര്‍ക്കമില്ലാതെ കഴിയാവുന്നത് രോഗവ്യാപനവും കുറച്ചേക്കാമെന്ന് വിദഗ്ധര്‍ പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ അഭിപ്രായപ്പെടുന്നു.
Next Story
Videos