Begin typing your search above and press return to search.
ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അനുമതി നിഷേധിച്ച് എഫ്ഡിഎ; കാരണമിതാണ്
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഭരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ അനുമതി നിഷേധിച്ചു. അടിയന്തിര ഉപയോഗ അംഗീകാരത്തിനുള്ള (ഇയുഎ) നിര്‍ദ്ദേശമാണ് നിരസിച്ചത്. രാജ്യത്ത് കമ്പനിയുടെ വാക്‌സിന്‍ സമാരംഭിക്കുന്നത് വൈകിപ്പിച്ചു. ഭാരത് ബയോടെക്കിന്റെ യുഎസ് പങ്കാളിയായ ഒക്യുജെന്‍ വ്യാഴാഴ്ച കോവാക്‌സിന്റെ പൂര്‍ണ്ണ അനുമതി തേടുമെന്ന് അറിയിച്ചിരുന്നു.
ഒരു അധിക ട്രയല്‍ ആരംഭിക്കാന്‍ യുഎസ് എഫ്ഡിഎ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലങ്ങളാണ് അംഗീകാരത്തിന് യോഗ്യമല്ല എന്ന് എഫ്ഡിഎ അറിയിച്ചത്. ഒരു ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷനായി (ബിഎല്‍എ) ഫയല്‍ ചെയ്യാനായിരുന്നു ശ്രമിച്ചതെങ്കിലും അത്തരത്തില്‍ പരാജപ്പെട്ടു. എന്നാല്‍ പരീക്ഷണങ്ങളും പഠനങ്ങളും കൂടുതല്‍ നടത്തുമെന്നും വീണ്ടും അപേക്ഷിക്കുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
'കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും തങ്ങളുടെ സമയപരിധി വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ കോവാക്‌സിന്‍ യുഎസിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'' ഒക്കുജെന്‍ ചീഫ് എക്‌സിക്യൂട്ടീവ് ശങ്കര്‍ മുസുനിരി പറഞ്ഞു. ഇന്ത്യയിലെ രോഗപ്രതിരോധ പദ്ധതിയില്‍ കോവാക്‌സിനെ ഉള്‍പ്പെടുത്തി ആറുമാസത്തിനുശേഷം ഭാരത് ബയോടെക് അതിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്ന് ഡാറ്റ പങ്കിടാത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് കമ്പനി പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Next Story
Videos