പ്രതിരോധശേഷി കൂട്ടാം; ദിവസവും കുടിക്കാം സ്‌പെഷ്യല്‍ ലെമണ്‍ ടീ

സാധാരണ ഒരു ശീലം എന്നതിനപ്പുറം ചായ ഉന്മേഷം നല്‍കുന്ന ഒരു പാനീയം കൂടിയാണ്. ചില ചായകള്‍ ഔഷധം പോലെയാണ് ശരീരത്തിന്. അത്തരത്തിലൊരു ചായയാണ് ലെമണ്‍ ടീ. പല രീതിയിലാണ് ആളുകള്‍ ലെമണ്‍ ടീ തയ്യാറാക്കാറുള്ളത്. ഏറ്റവും 'ഹെല്‍ത്തി' ആയ ഒരു രീതി ഇവിടെ പങ്കുവയ്ക്കാം.

സാധാരണ പോലെ തന്നെ വെള്ളം തിളപ്പിച്ച ചായപ്പൊടിയോ, ഗ്രീന്‍ ടീയോ ചേര്‍ക്കുക. വാങ്ങിവച്ച ശേഷം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇനി ഇതിലേക്ക് പഞ്ചസാരയ്ക്ക് പകരം കരിപ്പെട്ടിയോ, തേനോ ചേര്‍ക്കാം. അതോടൊപ്പം തന്നെ ഒരു നുള്ള് ബ്ലാക്ക് സോള്‍ട്ട്, ഇഞ്ചി പൊടിച്ചത് (അല്ലെങ്കില്‍ ചതച്ചത്) എന്നിവയും ചേര്‍ക്കാം. രുചിക്കും ഗുണങ്ങള്‍ക്കും ഒരുപോലെ ഗ്യാരണ്ടിയാണ് ഈ ചായ.
ഗുണങ്ങളേറെ
വൈറ്റമിന്‍-സി, വൈറ്റമിന്‍ ബി-6, കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, ഫ്ളേവനോയിഡ്സ്, ആന്റി-ഓക്സിഡന്റ്സ് എന്നിങ്ങനെ ധാരാളം അവശ്യഘടകങ്ങളുടെ കലവറയാണ് ചെറുനാരങ്ങ. ശരീരത്തിലെ വിഷാംശം പുറത്തുകളയാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും, വണ്ണം കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായകമാണ് ലെമണ്‍ടീ.
സാധാരണ ചായപ്പൊടിയോ ഗ്രീന്‍ ടീയോ ഉപയോഗിക്കാം. രണ്ടും ആന്റി-ഓക്സിഡന്റുകളുടെ നല്ലൊരു സ്രോതസ്സാണ്. ഇത് പ്രതിരോധ ശക്തിയെ ശക്തിപ്പെടുത്താന്‍ വളരെയധികം പ്രയോജനപ്രദമാണ്. ഇനി ഇതിലേക്ക് അവസാനമായി ചേര്‍ക്കുന്ന ബ്ലാക്ക് സോള്‍ട്ടോ, ഇഞ്ചിയോ, തേനോ ശര്‍ക്കരയോ ആകട്ടെ എല്ലാം രുചിക്കൊപ്പം തന്നെ പ്രതിരോധശേഷി അടക്കമുള്ള ആരോഗ്യഗുണങ്ങളും ഉറപ്പുവരുത്തുന്നതാണ്. ഇനി മുതല്‍ ആഴ്ചയില്‍ മൂന്നു തവണ എങ്കിലും ലെമണ്‍ ടീ കുടിക്കാമല്ലോ....


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it