കോവിഡ് ഭേദമായവരിലെ ദഹന പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

കോവിഡ് നെഗറ്റീവ് ആയാലും 'ലോംഗ് കോവിഡ്' എന്ന അവസ്ഥ നിരവധി പേരില്‍ കാണപ്പെടുന്നുണ്ട്. ക്ഷീണം, കിതപ്പ്, ശരീരവേദന, ശ്വാസംമുട്ടല്‍, കൈകാല്‍ വേദന, ദഹനക്കേട് എന്നിവയാണ് സര്‍വ സാധാരണമായി കാണുന്നത്. എന്നാല്‍ മറ്റ് വേനകള്‍ പോലെ അല്ല, കൊവിഡ് മുക്തരായവരില്‍ കാണുന്ന വയര്‍ വേദന, വയറിളക്കം, കരള്‍ വീക്കം, പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍, മലബന്ധം, ഓക്കാനം പോലുള്ള ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍ പലരും അവഗണിക്കുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് 19 ചികിത്സയില്‍ ഒന്നിലധികം മരുന്നുകള്‍ ഉള്‍പ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍, ആന്റിഫംഗലുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ കൊവിഡ് രോഗികളില്‍ ഏറെ ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് ആശുപത്രിയില്‍ കഴിഞ്ഞവരില്‍. ഇത് പിന്നീട് ദഹന വ്യവസ്ഥയെ ബാധിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, നല്ല ഉറക്കം, സമ്മര്‍ദ്ദം അകറ്റുക എന്നിവയാണ് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി പിന്തുടരേണ്ട കാര്യള്‍. കലോറി കുറഞ്ഞതും പെട്ടെന്നു ദഹിക്കുന്നതുമായ പ്രൊട്ടീന്‍ ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
ഡയറ്റ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എണ്ണമയമുള്ളതും എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. കരിക്ക് വെള്ളം, നാരങ്ങാ വെള്ളം, ഓറഞ്ച് പിഴിഞ്ഞത് എന്നിവ കുടിക്കാം. ഭക്ഷണത്തില്‍ സാലഡുകള്‍, പഴങ്ങള്‍, തൈര് എന്നിവ ഉള്‍പ്പെടുത്തണം. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it