സ്പുട്‌നിക് ലൈറ്റിന് അനുമതി; ഡെല്‍റ്റ വകഭേദത്തിന് 70 ശതമാനം ഫലം നല്‍കുമെന്ന് വിദഗ്ധര്‍

റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ലൈറ്റിന് അടിയന്തര ഇന്ത്യയില്‍ ഉപയോഗാനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ആണ് അനുമതി നല്‍കിയത്. രാജ്യത്ത് അനുമതി നേടുന്ന ഒന്‍പതാമത്തെ കോവിഡ് വാക്‌സിനാണ് ഇതോടെ സ്പുട്‌നിക് ലൈറ്റ്. ഹെട്രോ ബയോഫാര്‍മ ലിമിറ്റഡാണ് ഇന്ത്യയിലെ വിതരണക്കാര്‍.

ഒറ്റ തവണ ഡോസ് മാത്രം ആവശ്യമുള്ള വാക്‌സിനാണ് ഇത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇതു കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തിരുന്നു.
കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ വാക്‌സീന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയിലെ വിദഗ്ധ സംഘം സാക്ഷ്യപ്പെടുത്തുന്നത്. രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായ റഷ്യന്‍ 'സ്പുട്‌നിക് വി'യുടെ വാക്‌സീന്‍ ഘടകം-1 തന്നെയാണ് സ്പുട്നിക് ലൈറ്റിലും ഉള്ളതെന്നും ഇവര്‍ പറയുന്നു.
സിംഗിള്‍ ഡോസ് സ്പുട്നിക് ലൈറ്റ് വാക്‌സിന് ഇക്കഴിഞ്ഞ ആഴ്ചയാണ് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് ലൈറ്റും വികസിപ്പിച്ചത്.


Related Articles
Next Story
Videos
Share it