കോവിഡ് ക്ലെയിമുകള്‍ കുറഞ്ഞു; മറ്റ് രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കൂടുന്നതായി കമ്പനികള്‍

കോവിഡ് മൂലമുള്ള ആശുപത്രിവാസവും ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണവും കുറഞ്ഞതായി രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ റിപ്പോര്‍ട്ട്. അതേസമയം നോണ്‍ കോവിഡ് ക്ലെയിമുകള്‍ കൂടിയതായും കോവിഡ് ക്ലെയിമുകളുടെ പുതിയ പോളിസികളുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സെപ്റ്റംബര്‍ മുതല്‍ നോണ്‍-കോവിഡ് ക്ലെയിമുകള്‍ കൂടിയതായും ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. ഡെങ്കി, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, വിവിധ ഇന്‍ഫെക്ഷനുകള്‍ എന്നിവയുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വൈറല്‍ പനിപോലുള്ളവ വിട്ടഡുമാറാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അണുബാധ മൂലമുള്ള രോഗങ്ങളാല്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കായുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ 500 ശതമാനമാണ് വര്‍ധന.
ക്യാന്‍സര്‍ ക്ലെയിമുകള്‍ 58 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്. പ്രസവവും ശിശുപരിചണവും സംബന്ധിച്ചുള്ള ക്ലെയിമുകളില്‍ 51 ശതമാനം വര്‍ധനവാണ് വന്നിരിക്കുന്നതെന്ന് നിവ ബ്യൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ആറുമുതല്‍ എട്ട് മാസത്തില്‍ ഹൃദയസ്തംഭനമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ 40 ശതമാനം വര്‍ധിച്ചതായി മുംബൈയില്‍ നിന്നുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
വര്‍ക് ഫ്രം ഹോം ആയി മാസങ്ങളോളം വീടുകളില്‍ കഴിയുന്നവരില്‍ സ്‌ട്രെസ് ലെവല്‍ കൂടാനും ഹൃദയ രോഗങ്ങള്‍ വര്‍ധിക്കാനും കാരണമായിട്ടുണ്ട്. ഷുഗറോ പ്രഷറോ കൊള്‌സ്‌ട്രോളോ പോലും വീടിനു പുറത്തിറങ്ങി ടെസ്റ്റ് ചെയ്യാത്തവരുടെ എണ്ണവും കൂടി. വ്യായാമം കൂട്ടുകയാണ് ഈ അവസരത്തില്‍ വേണ്ടതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.


Related Articles
Next Story
Videos
Share it