'Variant IHU' : കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെക്കാള്‍ അപകടകാരിയോ; അറിയേണ്ടതെല്ലാം

ഫ്രാന്‍സിലെ മാഴ്‌സിലസിലാണ് പുതിയ വകഭേദം കണ്ടെത്തിയത്
'Variant IHU' : കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെക്കാള്‍ അപകടകാരിയോ; അറിയേണ്ടതെല്ലാം
Published on

ഒമിക്രോണിന് പിന്നാലെ ലോകത്തെ ആശങ്കയിലാക്കി കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി. ഫ്രാന്‍സിലെ മാഴ്‌സിലസില്‍ കണ്ടെത്തിയ പുതിയ വരഭേദത്തിന് variant IHU (ബി. 1.640.2) എന്നാണ്, നല്‍കിയിരിക്കുന്ന പേര്. പ്രദേശത്തെ 12 പേരിലാണ് variant IHU (വേരിയന്റ് ഐച്ച് യു) റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊവിഡ് വൈറസില്‍ നിന്ന് 46 തവണ ജനിതക മാറ്റം സംഭവിച്ചവയാണ് IHU എന്നാണ് കരുതുന്നത്. ഫ്രാന്‍സിലെ IHU മെഡിറ്ററേനീ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതുകൊണ്ടാണ് പുതിയ വകഭേദത്തിന് IHU എന്ന പേര് വന്നത്.

ഫോബ്‌സിൻ്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ IHU വകഭേദം കണ്ടെത്തിയത് 2021 നവംബര്‍ പകുതിയോടെയാണ്. ഒമിക്രോണ്‍ വകഭേദം (നവംബര്‍ -24)

കണ്ടെത്തുന്നതിനും മുമ്പ് ആയിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ ഫ്രാന്‍സ് പൗരനിലാണ് ആദ്യമായി IHU കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് 11 പേരില്‍ കൂടി പുതിയ വകഭേദം തിരിച്ചറിഞ്ഞു.

നിലവില്‍ IHU വകഭേദത്തിൻ്റെ വ്യാപനശേഷി, വാക്‌സിനെ മറികടക്കാനുള്ള ശേഷി തുടങ്ങിയവയെക്കുറിച്ച് വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിവരുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. നിലവില്‍ ഈ വേരിയന്റിനെ ലോകാരോഗ്യ സംഘടന

variant of interest, a variant of concern, or even a variant under investigation എന്നീ വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com