അറിയാം, സംരംഭകത്വത്തിലെ പുതിയ വിജയതന്ത്രങ്ങള്‍

വീണ്ടുമൊരു സംരംഭകത്വ മാമാങ്കത്തിന് കൊച്ചി ഒരുങ്ങി. ആഗോള സംഘടനയായ ടൈ(ദി ഇന്‍ഡസ് എന്റപ്രണേഴ്‌സ്-TiE)യുടെ കേരള ഘടകം സംഘടിപ്പിക്കുന്ന ടൈക്കോണ്‍ 2019 ഒക്ടോബര്‍ 4, 5 തീയതികളില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ.കിരണ്‍ ബേദി ഉദ്ഘാടനം ചെയ്യും.

പ്രൊഫഷണലുകള്‍, യുവസംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കെല്ലാം വിജയികളായ ബിസിനസുകാരെയും മെന്റര്‍മാരെയും കേള്‍ക്കാനും അവരില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനുമുള്ള അപൂര്‍വവേദിയായിരിക്കുമിതെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍ പറഞ്ഞു.
“Winning Strategies: Leading in a Sustainable and Digital World” എന്നാതാണ് ടൈക്കോണ്‍ 2019 ന്റെ പ്രമേയം. .

വ്യത്യസ്തമായ സെഷനുകളും പ്രഗത്ഭരായ പ്രഭാഷകരുമാണ് ടൈക്കോണ്‍ കേരളയെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സിഇഒ ആയ സാജന്‍ പിള്ള തന്റെ പ്രചോദനകരമായ സംരംഭക യാത്ര യുവസംരംഭകരുമായി പങ്കുവയ്ക്കും. ടെക്‌നോളജി എങ്ങനെ ലോകത്തെ മാറ്റി മറിക്കുമെന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം വിവരിക്കും.

ഓളം ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ സണ്ണി വര്‍ഗീസ് സുസ്ഥിര വികസന പദ്ധതികളുടെ ആസൂത്രണം സംബന്ധിച്ച് സംസാരിക്കും.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് മുഖ്യ പ്രഭാഷണം കെപിഎംജി ചെയര്‍മാനും സിഇഒയുമായ അരുണ്‍ എം കുമാര്‍ നിര്‍വഹിക്കും.

ഇന്ത്യയുടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ ജിഡിപി ലക്ഷ്യം അഭിലാഷമോ യാഥാര്‍ഥ്യമോ?' എന്ന വിഷയത്തില്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാജ്യസഭ എംപി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രത്യേക പ്രഭാഷണം നടത്തും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് സ്‌കീമുകളെ കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് വിശദീകരിക്കും. ഹോപ്‌സ്‌കോച്ച് സിപിഒ സോമു വഡാലി മെന്ററിംഗ് സെഷന്‍ നയിക്കും. ഗൂഗ്ള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് ചീഫ് ഇവാഞ്ചലിസ്റ്റ് ഗോപി കല്ലായി, ടെറുമോപെന്‍പോള്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി പദ്മകുമാര്‍, എന്‍ട്രിയുടെ സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ തുടങ്ങി പ്രഗത്ഭാരയ നിരവധി വ്യക്തികള്‍ ഇവന്റില്‍ സംവദിക്കും.

ടൈക്കോണിനോട് അനുബന്ധിച്ച് ഫ്യൂച്ചര്‍ ടെക് ഷോയും സംഘടിപ്പിക്കുന്നുണ്ട്.
ഇവന്റില്‍ യുവസംരംഭകരുടേയും സ്റ്റാര്‍ട്ടപ്പുകളേയും പങ്കാളിത്തം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡെലിഗേറ്റ് ഫീ 2000 രൂപയായി കുറച്ചിട്ടുണ്ട്. ഗ്രൂപ്പ് ബുക്കിംഗിന് പ്രത്യേക ഡിസ്‌കൗണ്ടുമുണ്ട്.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.tieconkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 7025888862/ 04844015752. Email: info@tiekerala.org.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it