രണ്ട് വര്‍ഷം കൊണ്ട് മലയാളി കുടിച്ചത് 32,000 കോടിയുടെ വിദേശമദ്യം

2021 മെയ് മുതല്‍ 2023 മെയ് വരെ മലയാളി കുടിച്ചത് 31,912 കോടിയുടെ മദ്യമെന്ന് കണക്കുകള്‍. ബിയര്‍, വൈന്‍ എന്നിവയ്ക്ക് പുറമേയുള്ള കണക്കാണിത്. 3,051 കോടി വിലവരുന്ന 16,67,23,621 ലിറ്റര്‍ ബിയറും വൈനും ഈ കാലയളവില്‍ വിറ്റു.

50 കോടി രൂപയുടെ വരവ്

പ്രതിദിനം ശരാശരി 6 ലക്ഷം ലിറ്ററിന്റെ മദ്യമാണ് ബിവറേജസ് കോര്‍പറേഷനില്‍ നിന്നും വിറ്റു പോകുന്നത്. 4.36 കോടി വിലവരുന്ന 2,38,189 ലിറ്റര്‍ ബിയറും വൈനും പ്രതിദിനം മലയാളി കുടിക്കുന്നു. ഏകദേശം 50 കോടി രൂപയാണ് വരവ്. രണ്ടു വര്‍ഷത്തിനിടെ 41,68,60,913 ലിറ്റര്‍ മദ്യമാണ് മലയാളി അകത്താക്കി31912-crore-worth-of-liquor-was-sold-in-the-state-within-two-yearsയത്. 700 ദിവസം കൊണ്ട് സര്‍ക്കാരിന് നികുതിയായി ലഭിച്ചത് 24,539.72 കോടിയാണ്. പ്രതിമാസ കണക്കു പ്രകാരം നികുതി 1,022 കോടിയിലധികം വരും.

മദ്യ വില്‍പന ലാഭം നഷ്ടം

2015-16 മുതല്‍ 2018-19 വരെ ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭത്തിലായിരുന്നു. എന്നാല്‍ 2019-20ല്‍ ഇത് നഷ്ടത്തിലായി. 2015-16ല്‍ ഉണ്ടായിരുന്ന 42.55 കോടിയുടെ ലാഭം 2018-19 ആയപ്പോഴേക്കും 113.13 ആയി ഉയര്‍ന്നു. 2019-20ല്‍ 41.95 കോടിയുടെ നഷ്ടമാണ് ബെവ്കോയ്ക്ക് ഉണ്ടായത്. 2020-21, 2021-22 എന്നീ വര്‍ഷങ്ങളിലെ ഓഡിറ്റ് നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.

Related Articles
Next Story
Videos
Share it