റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി; 5,683.50 കോടി രൂപ

ലോക്ഡൗണിലും ഇന്ത്യയിലെ ഒരു കമ്പനിയിലേക്ക് ഒരു ലക്ഷം കോടി രൂപയോളം നിക്ഷേപമെത്തിയതിന്റെ ക്രെഡിറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തം. കഴിഞ്ഞ ഏഴ് ആഴ്ചയില്‍ തുടര്‍ച്ചയായ എട്ടാമത്തെ വമ്പന്‍ നിക്ഷേപമാണ് റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമ്‌സിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സില്‍വര്‍ ലെയ്ക്കിന്റെ രണ്ടാം നിക്ഷേപത്തിനു ശേഷം റിലയന്‍സ് ജിയോയുടെ 1.16 ശതമാനം ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എഡിഎ)യാണ്. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നടത്തിയിരിക്കുന്നത്.

ഈ നിക്ഷേപത്തിലൂടെ ജിയോ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ച തുക 97,885.65 കോടി രൂപയായി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ അതോറിറ്റിക്കുപുറമെ ഫേസ്ബുക്ക്, സില്‍വര്‍ ലെയ്ക്ക്, വിസ്ത ഇക്വിറ്റി പാര്‍ട്ണര്‍മാര്‍, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബാദല എന്നിവയാണ് ജിയോയില്‍ നിക്ഷേപം നടത്തിയ മറ്റ് പ്രമുഖര്‍. ജിയോയിലെ സമീപകാല സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് സമാനമായ മൂല്യത്തിലാണ് എഡിഎയുടെ നിക്ഷേപം - ഇക്വിറ്റി മൂല്യനിര്‍ണ്ണയം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യനിര്‍ണ്ണയം 5.16 ലക്ഷം കോടി രൂപയുമാണ്.

അബുദാബി സര്‍ക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്നന്ന കമ്പനിയാണ് എഡിഎ. 24ല്‍ അധികം അസറ്റ് ക്ലാസുകളിലും ഉപവിഭാഗങ്ങളിലും വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. 1976 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ നിക്ഷേപം ഇന്ത്യയുടെ തന്നെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചയിലേക്കുള്ള കാല്‍വയ്പാണെന്നും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കൂടുതല്‍ കരുത്തോടെ തുടര്‍ന്നുള്ള യാത്രയ്ക്ക് കരുത്ത് പകരാന്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ജിയോ പ്ലാറ്റ്ഫോമുകളിലെ സമീപകാല നിക്ഷേപം കാണാം

ഫെയ്സ്ബുക്ക്- 43,573.62 കോടി രൂപ (9.99% ഓഹരി)

സില്‍വര്‍ ലേക് പാര്‍ട്‌ണേഴ്‌സ്- 5,655.75 കോടി രൂപ (1.15%)

വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍- 11,367 കോടി രൂപ (2.32%)

ജനറല്‍ അറ്റ്‌ലാന്റിക്- 6,598.38 കോടി രൂപ (1.34%)

കെകെആര്‍- 11,367 കോടി (2.32%), മുബടാല, 9,093.60 കോടി രൂപ

സില്‍വര്‍ ലേക്ക് പങ്കാളികള്‍ (അധിക നിക്ഷേപം-1.85%), 4,546.80 കോടി രൂപ (0.93%)

അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, 5,683.50 കോടി ഡോളര്‍ (1.16%).

മൊത്തം നിക്ഷേപം- 97,885.65 കോടി രൂപ (21.06%).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it