'ലോകത്തെ ഏറ്റവും വലിയ വൈദ്യുതി - സൗരോർജ പാർക്ക് ' നിർമിക്കാൻ അദാനി

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് ഗുജറാത്തിലെ കച്ചിൽ 20 ഗിഗാവാട്ട് പുനരുത്പ്പാദക ഊര്‍ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈബ്രിഡ് പാര്‍ക്ക് സ്ഥാപിക്കുന്നു. അഹമ്മദാബാദില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ പദ്ധതിയെ കുറിച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അറിയിച്ചത്. അദാനി ഗ്രൂപ് ഇതുവരെ നടപ്പാക്കിയതില്‍ ഏറ്റവും സങ്കീര്‍ണവും ബൃഹത്തായതുമായ പദ്ധതിയാണ് ഹൈബ്രിഡ് പാര്‍ക്ക്.

കാറ്റില്‍ നിന്നുള്ള വൈദ്യുതി, സൗരോര്‍ജം എന്നിവയാണ് 7,200 ഏക്കറില്‍ വിഭാവനം ചെയ്തിരിക്കുന്ന ഹൈബ്രിഡ് പാര്‍ക്കില്‍ ഉത്പാദിപ്പിക്കുന്നത്. അദാനി ഗ്രുപ്പിനു കീഴിലുള്ള എനർജി കമ്പനിയായ അദാനി ഗ്രീൻ എനർജിക്കാണ് മേൽനോട്ട ചുമതല. നേരത്തെ 2.14 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് സോളാര്‍-വിന്‍ഡ് പദ്ധതി അദാനി ഗ്രീന്‍ എനര്‍ജി കമ്മീഷന്‍ ചെയ്തിരുന്നു.

നിലവില്‍ 8 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജമാണ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഉത്പാദിപ്പിക്കുന്നത്. 2030ല്‍ ഇത് 45 ഗിഗ വാട്ട് വൈദ്യുതിയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയില്‍ കഴിഞ്ഞ വാരം മുന്നേറ്റം ഉണ്ടായി. നിലവില്‍ 977.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Related Articles
Next Story
Videos
Share it