അദാനി പോര്‍ട്‌സ് ഈ കമ്പനിയിലെ 49% ഓഹരികള്‍ വിറ്റഴിക്കുന്നു

അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പോര്‍ട്‌സ് അദാനി എന്നോര്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിലെ (AECTPL) 49 ശതമാനം ഓഹരികള്‍ 247 കോടി രൂപയ്ക്ക് വില്‍ക്കുന്നു.

മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ അസോസിയേറ്റും ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഉപകമ്പനിയുമായ മുണ്ഡി ലിമിറ്റഡുമായി ഡിസംബര്‍ 14നാണ് കരാര്‍ ഒപ്പുവച്ചതെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ) സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 1,211 കോടി രൂപ എന്റര്‍പ്രൈസ് മൂല്യമുള്ള കമ്പനിയാണ് അദാനി എന്നോര്‍.
റെഗുലേറ്ററി അനുമതി ലഭിച്ചശേഷം 3-4 മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാക്കും. ഇടപാടിനുശേഷം 51 ശതമാനം ഓഹരികള്‍ അദാനി പോര്‍ട്‌സിനുണ്ടാകും .മെഡിറ്ററേിയന്‍ ഷിപ്പിംഗ് കമ്പനി (MSC) ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയാണ്.
കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ബിസിനസ് കമ്പനിയായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റുമായുള്ള അദാനി പോര്‍ട്‌സിന്റെ രണ്ടാമത്തെ പങ്കാളിത്തമാണിത്. 2016ല്‍ മുന്ദ്ര പോര്‍ട്ടില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിനായും സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. രാജ്യത്ത് 13 പോര്‍ട്ടുകളും ടെര്‍മിനലുകളുമാണ് അദാനി പോര്‍ട്ട് കൈകാര്യം ചെയ്യുന്നത്‌

അദാനി പോര്‍ട്ട് ഓഹരികള്‍ ഇന്ന് 0.74 ശതമാനത്തിന്റെ നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ 32 ശതമാനത്തിലധികം വളര്‍ച്ച നേടിയിട്ടുള്ള ഓഹരി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it