ഇതാ ആമസോണിന്റെ വമ്പിച്ച ഓഫര്‍

ഇ കൊമേഴിസിലെ വമ്പന്‍മാരായ ആമസോണ്‍ വന്‍ ഓഫറുമായി റിപ്പബ്ലിക്ക് ഡേ 2021 സെയിലുമായി രംഗത്ത്. ജനുവരി 20 മുതലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന റിപ്പബ്ലിക്ക് ഡേ സെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ആമസോണിന്റെ പ്രൈം മെമ്പര്‍മാര്‍ക്ക് ജനുവരി 19 മുതല്‍ ഈ ഓഫര്‍ ലഭ്യമാകും. ഐഫോണ്‍ 12 മിനി അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളും ടിവികളും ഓഫറിലൂടെ കുറഞ്ഞവിലക്ക് നേടാനവസരമുണ്ട്.

എസ് ബി ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ക്രെഡിറ്റ് ഇ എം ഐയ്ക്കും 10 ശതമാനം ഓഫര്‍ ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഇ എം ഐ കാര്‍ഡ്, ആമസോണ്‍ പേ ഐ സി ഐ സി ഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ലാറ്റര്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ ലഭ്യമായ നോ-കോസ്റ്റ് ഇ എം ഐ ഓപ്ഷനുകളും തിരഞ്ഞെടുക്കാവുന്നതാണ്.
64,490 രൂപയ്ക്കാണ് ആമസോണ്‍ ഐഫോണ്‍ 12 മിനി വില്‍ക്കുന്നത്. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡിന് 4,500 രൂപ വരെ കിഴിവും 12,400 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്. അതായത് നിങ്ങള്‍ക്ക് 60,000 രൂപയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ 12 മിനി വാങ്ങാന്‍ കഴിയും. ഐഫോണ്‍ 11 ലും ഇതേ എക്സ്ചേഞ്ച് ഓഫര്‍ ലഭ്യമാണ്. എന്നാല്‍ ഇതിന് എസ് ബി ഐ ബാങ്ക് കാര്‍ഡ് ഓഫറുകളൊന്നുമില്ല. ഐഫോണ്‍ 11, 53,999 രൂപയ്ക്ക് വാങ്ങാം.
ആമസോണ്‍ റിപ്പബ്ലിക്ക് ഡേ വില്‍പ്പനയില്‍ ആപ്പിളിന്റെ എയര്‍പോഡുകള്‍ 10,990 രൂപ ഓഫറില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ഒരു എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, 10,000 ല്‍ താഴെ രൂപയ്ക്ക് വയര്‍ലെസ് ഇയര്‍ബഡുകള്‍ ലഭിക്കും. ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്‌സ് 14,999 രൂപയ്ക്ക് ലഭിക്കും. ഒപ്പോ ഫൈന്റ് എക് ടു വിന് ആമസോണ്‍ 13,000 രൂപയുടെ ഓഫര്‍ കൂപ്പണും വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താവിന് 51,990 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം.
സാംസംഗ് ഗാലക്സി എം 51 20,999 രൂപയ്ക്ക് ലഭ്യമാണ്. സൈറ്റില്‍ ലഭ്യമായ 2,000 രൂപ ഓഫര്‍ കൂപ്പണ്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ ഈ ഓഫര്‍ കാണുകയുള്ളൂ. 24,999 രൂപയ്ക്കാണ് ഇത് ആദ്യം ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നത്. വണ്‍പ്ലസ് 8 ടി 42,999 രൂപയ്ക്ക് സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് 2,500 രൂപ കൂപ്പണ്‍ ഉപയോഗിച്ച് 40,499 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം അംഗങ്ങള്‍ക്ക് മാത്രമേ കൂപ്പണ്‍ ലഭിക്കുകയുള്ളൂ. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡിന് 1,500 രൂപ വരെയും ഫോണ്‍ എക്‌സ്‌ചേഞ്ചിന് 12,400 രൂപ വരെയും ഓഫറുണ്ട്.
കൂടാതെ വസ്ത്രം, കോസ്‌മെറ്റിക്‌സ്, മേക്കപ്പ്, അടുക്കള, ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, ടിവികള്‍ എന്നിവയും വമ്പിച്ച ഓഫറിലൂടെ ലഭ്യമാക്കാം.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it