Begin typing your search above and press return to search.
ജെ ഇ ഇ തയ്യാറെടുപ്പ് ഇനി വിരല്‍ത്തുമ്പില്‍; വരുന്നു, 'ഭീമന്‍മാരുടെ' ഓണ്‍ലൈന്‍ അക്കാദമി
ഓണ്‍ലൈന്‍ വിപണിയിലെ ഭീമന്മാരായ ആമസോണ്‍ അക്കാദമി രംഗത്തേക്ക്. ജോയന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നീക്കം.
ക്യൂറേറ്റഡ് ലേണിംഗ് മെറ്റീരിയല്‍, തത്സമയ പ്രഭാഷണങ്ങള്‍, കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിലെ സമഗ്രമായ വിലയിരുത്തലുകള്‍ തുടങ്ങിയവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജെ ഇ ഇയ്ക്ക് ആവശ്യമായ ആഴത്തിലുള്ള അറിവും പരിശീലന രീതികളും ഓണ്‍ലൈനിലൂടെ നല്‍കും. ആമസോണ്‍ അക്കാദമിയുടെ ബീറ്റ പതിപ്പ് വെബിലും ഗൂഗിള്‍ പ്ലോ സ്‌റ്റോറിലും വെബിലും സൗജന്യമായി ലഭ്യമാകും.
വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ മോക്ക് ടെസ്റ്റുകള്‍, തിരഞ്ഞെടുത്ത 15,000-ത്തിലധികം ചോദ്യങ്ങള്‍, ഘട്ടം ഘട്ടമായുള്ള പരിശീലന രീതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആമസോണ്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
മോക്ക് ടെസ്റ്റുകളില്‍ ചാപ്റ്റര്‍ ടെസ്റ്റുകള്‍, പാര്‍ട്ട് ടെസ്റ്റുകള്‍, ജെ ഇ ഇ പാറ്റേണ്‍ അനുകരിക്കുന്ന മുഴുവന്‍ ടെസ്റ്റുകളും ഉള്‍പ്പെടുന്നു. പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ വേഗത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ആമസോണ്‍ അക്കാദമി നിശ്ചിത ഇടവേളകളില്‍ തത്സമയ ഓള്‍ ഇന്ത്യ മോക്ക് ടെസ്റ്റുകളും നടത്തും. കുറുക്കുവഴികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നുറുങ്ങുകള്‍, തന്ത്രങ്ങള്‍ എന്നിവയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.
മോക്ക് ടെസ്റ്റിലൂടെ അഖിലേന്ത്യാ റാങ്ക് കൂടി തയ്യാറാക്കി ഏത് സ്ഥാനമാണെന്നറിയാന്‍ ആമസോണ്‍ അക്കാദമി സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പുരോഗതി കാലക്രമേണ ട്രാക്ക് ചെയ്യാനും അവരുടെ ശക്തവും ദുര്‍ബലവുമായ മേഖലകള്‍ തിരിച്ചറിയാനും കഴിയും.
അതേസമയം വരാനിരിക്കുന്ന ജെ ഇ ഇ പരീക്ഷയ്ക്കായി ഒരു ക്രാഷ് കോഴ്‌സ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ആമസോണ്‍.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരില്‍ നിന്ന് ആരംഭിച്ച് എല്ലാവര്‍ക്കുമായി ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസം എത്തിക്കുകയാണ് ആമസോണ്‍ അക്കാദമി ലക്ഷ്യമിടുന്നതെന്ന് ആമസോണ്‍ ഇന്ത്യയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ അമോള്‍ ഗുര്‍വാര പറഞ്ഞു. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലേക്ക് അധ്യാപകരെയും ഉള്ളടക്ക പങ്കാളികളെയും ശാക്തീകരിക്കുന്നതിനൊപ്പം അവരുടെ ഫലങ്ങള്‍ നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ ഉള്ളടക്ക നിലവാരം, ആഴത്തിലുള്ള പഠന അനലിറ്റിക്‌സ്, വിദ്യാര്‍ത്ഥികളുടെ അനുഭവം എന്നിവയിലായിരുന്നു. ഈ സമാരംഭം എഞ്ചിനീയറിംഗ് അഭിലാഷികളെ മികച്ച രീതിയില്‍ തയ്യാറാക്കാനും ജെ ഇ ഇയില്‍ വിജയിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos