Begin typing your search above and press return to search.
വനിത ടെക്കികൾക്ക് സൗജന്യ ഓൺലൈൻ കോഴ്‌സുകളുമായി ആമസോൺ
വനിതൾക്ക് സാങ്കേതിക പരിജ്ഞാനം ലഭിക്കാനും മികച്ച തൊഴിൽ ലഭിക്കാനുമായി ആമസോൺ 'ശീ ഡ യെർസ്എ' (SheDares) എന്ന സൗജന്യ ഓൺലൈൻ പഠന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.നിലവിൽ ടെക്നോളജി രംഗത്ത് വനിതകളുടെ പ്രാതിനിധ്യം 28 ശതമാനം മാത്രമാണ്. 'ടെക്ക്' ജോലികൾ ആഗ്രഹിക്കുന്ന വനിതകൾക്കും ജോലി യിൽ നിന്ന് വിട്ട് നിന്നതിന് ശേഷം തൊഴിൽ അന്വേഷിക്കുന്നവർക്കും ആമസോണിന്റെ ഓൺലൈൻ പഠന പദ്ധതി പ്രയോജനകരമാകും.
വിവിധ തരം സെര്ടിഫിക്കറ്റ് കോഴ്‌സുകളാണ് വനിതകൾക്കായി ആവിഷ്കരിച്ചിരിക്കുന്നത്. ആർക്കിടെക്ട്, ക്‌ളൗഡ് പ്രാക്ടീഷണർ, ഡെവലപ്പർ, അഡ്വാൻസ്ഡ് നെറ്റ് വർക്കിംഗ്, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേർണിംഗ് , സൈബർ സുരക്ഷ തുടങ്ങിയ കോഴ്‌സുകളാണ് നിലവിൽ ഉള്ളത്. എപ്പോഴും പ്രാപ്യമായതും, ഓൺലൈൻ, സ്വയം പഠന ക്രമം നിശ്ചയിക്കാവുന്ന തരത്തിലാണ് കോഴ്‌സുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു പ്രാവശ്യം ലൈവ് സെഷനുകളും ഉണ്ടാകും . ആമസോൺ വെബ് സെർവീസ്സ് നൽകുന്ന സെര്ടിഫിക്കറ്റാണ് പഠനം പൂർത്തിയാക്കുന്നവർക്ക് നൽകുന്നത്.
Next Story
Videos