ഉയരങ്ങൾ ലക്ഷ്യം വെച്ച് വ്യോമയാന ഓഹരികൾ

കോവിഡ് ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനം കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര വിമാന യാത്രകൾ വർധിക്കാൻ തുടങ്ങിയതോടെ വ്യോമയാന ഓഹരികളിൽ മുന്നേറ്റം,ദൃശ്യമാകുന്നു. ഫെബ്രുവരി മാസം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 19 % വർധനവ് ഉണ്ടായി. ജനുവരിയിൽ 64 ലക്ഷ്യമായിരുന്നത് 76 ലക്ഷമായി ഫെബ്രുവരിയിൽ ഉയർന്നു. ജനുവരിയിൽ ഒരു വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 102 -ായിരുന്നത് ഫെബ്രുവരി മാസം 135 -ായി ഉയർന്നു.

മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയതോടെ വ്യോമയാന കമ്പനികൾക്ക് ശുഭ സൂചകമായി. ഇൻഡിഗോ (IndiGo ) യുടെ മാതൃ സ്ഥാപനമായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 10 ശതമാനത്തിൽ കൂടുതൽ രണ്ട് മൂന്ന് ദിവസത്തിൽ ഉയർന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമയാന മാർക്കറ്റിന്റെ 54 ശതമാനം ഇന്റർ ഗ്ലോബിനാണ്. 2021 -22 ൽ മൂന്നാം പാദത്തിൽ വരുമാനത്തിൽ 89 %വളർച്ച ഉണ്ടായി. പഴയ വിമാനങ്ങൾ മാറ്റി ഇന്ധന ക്ഷമതയുള്ള വിമാനങ്ങൾ ഉപയോഗിക്കുന്നത് പ്രവർത്തന ലാഭം മെച്ചപ്പെടുത്തും.

നിക്ഷേപകർക്കുള്ള നിർദ്ദേശം : Buy വാങ്ങുക
ലക്ഷ്യ വില 2188 രൂപ (ആദായം 12 മാസത്തിൽ 19 %) -ജിയോജിത്ത് ഫിനാൻഷ്യൽ സെർവീസ്സ്.

സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ 7 % വർധിച്ച് 60.80 രൂപ യായി. 2021 -22 ൽ മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം ഏറ്റവും ഉയർന്ന നിലകൈവരിച്ചു -119.93 കോടി രൂപ.


Related Articles
Next Story
Videos
Share it