റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം നേടി ഫെഡറല്‍ ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടി ഫെഡറല്‍ ബാങ്ക്

Federal Bank registered record high operating profit
-Ad-

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 1006.53 കോടി രൂപ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 1000 കോടി രൂപയ്ക്ക് മുകളില്‍ പ്രവര്‍ത്തന ലാഭം നേടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ദ്ധനയാണ് പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 307.6 കോടി രൂപ അറ്റാദായം നേടി.

നിഷ്‌ക്രിയാസ്തി നേരിടാനായി 402 കോടി രൂപ ബാങ്ക് വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളിലായി ഈയിനത്തില്‍ ലോഭമില്ലാതെ ബാങ്ക് വകയിരുത്തല്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ഈയിനത്തില്‍ ആകെ വിലയിരുത്തിയിരിക്കുന്ന തുക 588 കോടി രൂപയാണ്. പ്രൊവിഷനിംഗിന്റെ കാര്യത്തില്‍ ബാങ്ക് പിന്തുടരുന്ന യാഥാസ്ഥിതികമായ ഈ നിലപാട് ഭാവിയില്‍ ബാങ്കിന് ഗുണകരമാകും. അതിനിടെ ബാങ്കിന്റെ കിട്ടാക്കടത്തിലും കുറവ് വന്നിട്ടുണ്ട്.

ഉയര്‍ന്ന വരുമാനമുള്ള സ്വര്‍ണപ്പണയം പോലുള്ള മേഖലകളില്‍ വന്‍ നേട്ടമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണപ്പണയ രംഗത്ത് 54.02 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

2 COMMENTS

  1. അതെ എന്നെ പോലെ ഉള്ള സാധാരണക്കാരുടെ കണ്ണീരിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here