ആർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ലെന്ന് ആർബിഐ

ആർടിജിഎസ്, നെഫ്റ്റ് പേയ്മെന്റുകൾക്ക് ബാങ്കുകളുടെ പക്കൽ നിന്ന് ഈടാക്കിയിരുന്ന അധിക ചാർജ് ആർബിഐ എടുത്തുകളഞ്ഞു. പകരം ഉപഭോക്താക്കളിൽ നിന്ന് ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന തുക ബാങ്കുകളും വേണ്ടെന്ന് വെക്കണമെന്ന് ആർബിഐ നിർദേശിച്ചു.

ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് നൽകും. രണ്ടു ലക്ഷം രൂപ വരെയുള്ള ഫണ്ട് ട്രാൻസ്ഫറുകൾക്കാണ് നെഫ്റ്റ് സംവിധാനം. വലിയ തുകകൾ ട്രാൻസ്ഫർ ചെയ്യുന്നതിനാണ് ആർടിജിഎസ് ഉപയോഗിക്കുന്നത്.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈയിടെ ആർടിജിഎസ് ഇടപാടുകൾക്ക് ഒന്നര മണിക്കൂർ അധികം സമയം ആർബിഐ അനുവദിച്ചിരുന്നു.

നിലവിൽ എസ്ബിഐ ഒരു രൂപ മുതൽ അഞ്ചു രൂപ വരെ നെഫ്റ്റ് ഇടപാടുകൾക്ക് ഈടാക്കുന്നുണ്ട്‌. അഞ്ചു രൂപ മുതൽ 50 വരെയാണ് ആർടിജിഎസ് ഇടപാടുകൾക്ക് ചാർജ്.

എടിഎം ഉപയോഗത്തിന് ഈടാക്കുന്ന ചാർജുകൾ പുനപരിശോധിക്കാൻ ആർബിഐ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ സിഇഒ ആയിരിക്കും കമ്മിറ്റിയുടെ തലവൻ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it