ഏത് എടിഎമ്മില്‍ നിന്നും എത്ര വേണമെങ്കിലും പണം പിന്‍വലിക്കാം, ചാര്‍ജില്ലാതെ; സൗകര്യമൊരുക്കി എസ്ബിഐ

ലോക്ഡൗണ്‍ കഴിഞ്ഞാലും ജൂണ്‍ 30 വരെ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എടിഎമ്മില്‍നിന്നും എത്രതവണവേണമെങ്കിലും പണം സര്‍വീസ് ചാര്‍ജില്ലാതെ പിന്‍വലിക്കാം. എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്കിന്റെ നടപടി.
ഏപ്രില്‍ 15നാണ് എസ്ബിഐ ബാങ്കിന്റെ വെബ്സൈറ്റിലൂടെ എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചിട്ടുള്ളത്. സാധാരണ സേവിംഗ്്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിക്കാറുള്ളത്. മെട്രോ നഗരങ്ങളിലല്ലെങ്കില്‍ പ്രത്യേക നിരക്കൊന്നും നല്‍കാതെ 10 സൗജന്യ ഇടപാടുകള്‍ വരെ പരമാവധി നടത്താം.
നിശ്ചിത തവണകളേക്കാള്‍ അധികം വരുന്ന ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്റ്റി നിരക്കും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്റ്റിയുമാണ് ഈടാക്കിയിരുന്നത്.
മിക്കബാങ്കുകളും കഴിഞ്ഞമാസം മുതല്‍ ബാങ്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തിലും ആദ്യം തീരുമാനമെടുത്തത് 44.51 കോടി സേവിംഗ്സ് അക്കൗണ്ടുകളുള്ള എസ്ബിഐ ആയിരുന്നു. എസ്എംഎസ് ചാര്‍ജും എടുത്തുകളഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline