Begin typing your search above and press return to search.
ലുലു മാളില്‍ ബ്യൂട്ടി ഫെസ്റ്റ്; ബ്യൂട്ടി ക്വീനിനും മാന്‍ ഒഫ് ദി ഇയറിനും ഒരുലക്ഷം സമ്മാനം
ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അരങ്ങിലെത്തിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ പുതിയ പതിപ്പ് നവംബര്‍ 22 മുതല്‍ ഡിസംബര്‍ മൂന്നുവരെ കൊച്ചി ലുലു മാളില്‍ നടക്കും. ലോറീയല്‍, ഗാര്‍ണിയര്‍ തുടങ്ങിയ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചലച്ചിത്ര താരങ്ങളായ ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, കൈലാഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ബ്യൂട്ടി ക്വീനും മാന്‍ ഒഫ് ദി ഇയറും
ബ്യൂട്ടി ക്വീന്‍, മാന്‍ ഓഫ് ദി ഇയര്‍ മത്സരങ്ങളും ഫെസ്റ്റില്‍ നടക്കും. വിജയികള്‍ക്ക് ഒരുലക്ഷം രൂപ വീതമാണ് സമ്മാനം. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. www.lulubeautyfest.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. മത്സരാര്‍ത്ഥികള്‍ക്ക് പ്രമുഖ കോറിയോഗ്രഫര്‍മാരും സ്റ്റൈലിസ്റ്റുകളും പരിശീലനം നല്‍കും. ആദ്യ മൂന്ന് ദിവസത്തെ റൗണ്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഡിസംബര്‍ മൂന്നിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കുക.
ലോഗോ പ്രകാശനച്ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, റീട്ടെയ്ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് ജോഷി, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ബയര്‍ എന്‍.പി. രേഖ, ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
Videos