കോവാക്‌സിന്‍ ഉല്‍പ്പാദനം 70 കോടിയായി ഉയര്‍ത്താന്‍ ഭാരത് ബയോടെക്

രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ പാടുപെടുന്നതിനിടെ കോവാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്. ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അതിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 700 ദശലക്ഷം ഡോസായി ഉയര്‍ത്തും.

കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സര്‍ക്കാര്‍ ഭാരത് ബയോടെക്കിന് 65 കോടി രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ജൂണ്‍ മാസത്തോടെ ഭാരത് ബയോടെക്കിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.
ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ഒന്നിലധികം കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 70 കോടി വാക്‌സിന്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.



Related Articles

Next Story

Videos

Share it