ഭാരതി എയര്‍ടെല്‍: വരുമാനം കൂടി, ലാഭം കുറഞ്ഞു

പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെല്ലിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ വരുമാനം കൂടി, ലാഭം കുറഞ്ഞു. ലാഭത്തില്‍ 2.8 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 830 കോടി രൂപയാണ് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനി 854 കോടി രൂപ ലാഭം നേടിയിരുന്നു.

എന്നാല്‍ വരുമാനം 12.6 ശതമാനം കൂടി. 29867 കോടി രൂപയാണ് കമ്പനിയുടെ ത്രൈമാസ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26518 കോടി രൂപ വരുമാനമാണ് ഉണ്ടായിരുന്നത്.
ഒരു വരിക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) മുന്‍ വര്‍ഷത്തെ 146 രൂപയില്‍ നിന്ന് 163 രൂപയായി വര്‍ധിച്ചിട്ടുണ്ട്.
കൂടാതെ 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്താനും കമ്പനിക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 18.1 ശതമാനം വര്‍ധിച്ച് 195.5 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിന് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 29.9 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിന് വര്‍ധിച്ചത്.
കടപ്പത്രത്തിലൂടെ 7500 കോടി സമാഹരിക്കും
കടപ്പത്രത്തിലൂടെ 7500 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിനായി ഡയറക്റ്റര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.


Related Articles
Next Story
Videos
Share it