സിസിഡി അഴിച്ചുപണിക്ക്; അക്കൗണ്ട് പരിശോധനയ്ക്ക് ഏണ്‍സ്റ്റ് ആന്‍ഡ് യങ്

വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തിനു ശേഷം സിസിഡി അഴിച്ചുപണിയിലാണ്. സിസിഡിയുടെ ബുക്ക് ഓഫ് അക്കൗണ്ട്‌സ് പരിശോധന ഇവൈ വരും ദിവസങ്ങളില്‍ ആരംഭിക്കും. കഴിഞ്ഞ മാസം മരണമടഞ്ഞ വി ജി സിദ്ധാര്‍ത്ഥയുടെ കത്തിലെ പരാമര്‍ശങ്ങള്‍ ഇവൈ പ്രത്യേകമായി പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്ത്രപരമായ ഉപദേശങ്ങള്‍ നല്‍കാന്‍ സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് ഉപദേശകനെ നിയമിക്കാനും ബോര്‍ഡ് സംയുക്തമായി തീരുമാനിച്ചു.

ആരെയാണ് ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതിനെക്കുറിച്ച് അറിയിപ്പൊന്നും വന്നിട്ടില്ല. തന്റെ ഒപ്പമുളളവര്‍ക്കോ, ഓഡിറ്റര്‍മാര്‍ക്കോ, ഉന്നത മാനേജ്‌മെന്റ് അംഗങ്ങള്‍ക്കോ, ബോര്‍ഡിനോ തന്റെ വ്യക്തപരമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അറിവില്ലെന്ന സിദ്ധാര്‍ത്ഥയുടെ പരാമര്‍ശം നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിലുളള സിദ്ധാര്‍ത്ഥയുടെ സാമ്പത്തിക ഇടാപാടുകളെ സംബന്ധിച്ചും സിസിഡിയുടെ സാമ്പത്തിക നയത്തെപ്പറ്റിയും ഇവൈ ഫോറന്‍സിക് ഓഡിറ്റ് നടത്തിയേക്കും.

ശക്തനായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാകുന്ന ഒരു ഓഡിറ്ററുടെ ഇടപെടലിലൂടെ സിസിഡിക്ക് ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതതയിലുളള മറ്റ് കമ്പനികളിലും ഇവൈ ഓഡിറ്റ് നടത്തും.

Also read: സിദ്ധാർത്ഥയെ കോഫീ രാജാവാക്കിയത് ‘ചീബോ’യിൽ നിന്ന് കിട്ടിയ പ്രചോദനം

Related Articles
Next Story
Videos
Share it