ഇറ്റാലിയന്‍ കപ്പല്‍ ഭീമന്മാരുമായി കൈകോര്‍ത്ത് കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മാതാക്കളായ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡും ലോകത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനികളിലൊന്നായ ഇറ്റലിയിലെ ഫിന്‍കന്‍ത്യേറിയും കപ്പല്‍ നിര്‍മാണ രംഗത്ത് പരസ്പരം സഹകരിക്കുന്നതിന് ധാരണയായി. കപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണി, മറീന്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനം എന്നിവയ്ക്കു പുറമെ നൈപ്യുണ്യ വികസനം, പരിശീലനം എന്നീ രംഗങ്ങളിലാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്. ഇതുസംബന്ധിച്ച ധാരണാ പത്രം കൊച്ചി കപ്പല്‍ശാലാ ഡയറക്ടര്‍ (ടെക്നിക്കല്‍) ബിജോയ് ഭാസ്‌ക്കറും ഫിന്‍കന്‍ത്യേറി നേവല്‍ വെസല്‍ ബിസിനസ് യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് അകില്ലെ ഫുല്‍ഫാരോയും ചൊവ്വാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ ഒപ്പിട്ടു.

ഈ കരാറിലൂടെ ഇരുകമ്പനികളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ബന്ധപ്പെടുത്തിയുള്ള സഹകരണ സാധ്യതകളും ഈ കരാറിലൂടെ ആരായും. ഇന്ത്യന്‍ വിപണിക്കു പുറമെ ആഗോള വിപണിക്കു വേണ്ടിയും സാങ്കേതികത്തികവുള്ള അത്യാധുനിക കപ്പലുകളും മറ്റു ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനും ഈ കരാര്‍ വഴിയൊരുക്കും.

പ്രതിരോധ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതിന് കൊച്ചില്‍ കപ്പല്‍ ശാലയ്ക്ക് ഇന്ത്യയുടെ കിടക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ട്. ലോകത്തെ മുന്‍നിര കപ്പല്‍ നിര്‍മതാക്കളായ ഫിന്‍കന്‍ത്യേറിക്ക് 230 വര്‍ഷത്തെ പാരമ്പര്യമുണ്ട്. നാലു ഭൂഖണ്ഡങ്ങളിലായി 18 കപ്പല്‍ശാലകള്‍ ഉള്ള ഈ കമ്പനി ഇതുവരെ ഏഴായിരത്തിലേറെ കപ്പലുകള്‍ ഇതുവരെ നിര്‍മിച്ചിട്ടുണ്ട്. ക്രൂയിസ് കപ്പല്‍ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും വിദഗ്ധരായ ഈ ഇറ്റാലിയന്‍ കമ്പനി എല്ലാത്തരം ഹൈ ടെക്ക് കപ്പലുകളും ചെറുകപ്പലുകളും നിര്‍മിച്ചുവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it