വില്‍പ്പനയില്‍ റെക്കോര്‍ഡ്; കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റത് ഈ മരുന്ന്

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മരുന്ന് ഏതായിരിക്കും? സംശയമില്ല ജനപ്രിയ വേദനാ സംഹാരിയായ ഡോളോ 650 എന്ന പനിയുടെ ഗുളിക വിറ്റു പോയത് 350 കോടി എണ്ണമാണ്. ഏകദേശം 567 കോടി രൂപയുടെ വില്‍പ്പന. 7.5 കോടി സ്ട്രിപ്‌സ് ഗുളികകളാണ് 2020 മുതല്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഒറ്റ മാസത്തെ ഏറ്റവും മികച്ച പ്രകടനം. ഗവേഷണ സ്ഥാപനമായ ഐക്യുവിഐഎ ആണ് കണക്ക് പ്രകാരം ഏകദേശം 49 കോടി രൂപയുടെ മരുന്നാണ് ആ മാസം വിറ്റുപോയത്. ഇന്‍ര്‍നെറ്റില്‍ ആളുകള്‍ ഡോളോയെ തമാശരൂപേണ വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ ദേശീയ ടാബ്‌ലറ്റ് എന്നും പ്രിയപ്പെട്ട ലഘുഭക്ഷണം എന്നുമാണ്.

2019 ല്‍ പാരസെറ്റമോള്‍ വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ എല്ലാ ബ്രാന്‍ഡുകളും കൂടി വിറ്റത് ഏകദേശം 530 കോടി രൂപയുടേതാണ്. 2021 ല്‍ വില്‍പ്പന 924 കോടി രൂപയുടേതായി.
1973 ല്‍ ജി സി സുരാന സ്ഥാപിച്ച മൈക്രോ ലാബ്‌സ് ലിമിറ്റഡാണ് ഡോളോയുടെ ഉല്‍പ്പാദകര്‍. 9200 ലേറെ ജീവനക്കാരുള്ള സ്ഥാപനത്തിന് 2700 കോടിയിലേറെ വിറ്റുവരവുണ്ട്. ഇതില്‍ 920 കോടിയിലേറെ കയറ്റുമതിയില്‍ നിന്നുള്ളതാണ്.


Related Articles
Next Story
Videos
Share it