ജിഎസ്ടി എക്കൗണ്ടിങ് പഠിക്കാം, സൗജന്യമായി

വിദ്യാർഥികൾക്ക് സൗജന്യമായി ജിഎസ്ടി എക്കൗണ്ടിങ് പഠിക്കാൻ അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) യാണ് ട്രെയിനിങ് സംഘടിപ്പിക്കുന്നത്.
ദേശീയതലത്തിൽ എൻട്രൻസ് പരീക്ഷ പാസാകുന്ന ഒരു ലക്ഷം പേർക്കാണ് അവസരം. കോമേഴ്‌സ് ബിരുദധാരികൾക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും എൻട്രൻസ് എഴുതാം.
ഒരാൾക്ക് 5,000 രൂപയാണ് കോഴ്സ് ചെലവ്. ഇത് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും.
50 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിനിങ് ഒരു മാസത്തിനുള്ളിൽ തുടങ്ങുമെന്ന് ഐസിഎഐ അറിയിച്ചു.
ജിഎസ്ടി വിദഗ്ധരുടെ കുറവാണ് നിലവിൽ എസ്എംഇകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്. ഈ വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ളതാണ് കോഴ്സ്.