Begin typing your search above and press return to search.
ജനുവരിയിലെ കയറ്റുമതിയില്‍ 6.16 ശതമാനം വര്‍ധന
കോവിഡ് പ്രതിസന്ധിക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം മാസവും കയറ്റുമതിയില്‍ മുന്നേറ്റവുമായി ഇന്ത്യ. 2021 ലെ ആദ്യമാസമായ ജനുവരിയില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ 6.16 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ആഭ്യന്തര ഡിമാന്‍ഡ് വീണ്ടെടുക്കുന്നതിന്റെ സൂചകമായി, ഇറക്കുമതി വര്‍ധിക്കുകയും രാജ്യത്തിന്റെ വ്യാപാരക്കമ്മി 14.54 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.
വ്യാപാര വിടവ് 2020 ജനുവരിയില്‍ 15.3 ബില്യണ്‍ ഡോളറും ഡിസംബറില്‍ 15.44 ബില്യണ്‍ ഡോളറുമായിരുന്നു. വ്യാപാര കയറ്റുമതി ജനുവരിയില്‍ 6.16 ശതമാനം ഉയര്‍ന്ന് 27.45 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 2.03 ശതമാനം വര്‍ധിച്ച് 41.99 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ്ണ ഇറക്കുമതി 154.7 ശതമാനം വരെ ഉയര്‍ന്ന് 4.03 ബില്യണ്‍ ഡോളറിലെത്തിയതായും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
'വസ്ത്രങ്ങളും ലെതറും ഒഴികെയുള്ള രാജ്യത്തിന്റെ പരമ്പരാഗതവും തൊഴില്‍പരവുമായ കയറ്റുമതി മേഖലകള്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവുമായ സമയം കടന്നുപോയെന്ന് ജനുവരിയിലെ കയറ്റുമതിയിലെ വര്‍ധന വ്യക്തമാക്കുന്നു' ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ശരദ് കുമാര്‍ സറഫ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
30 പ്രധാന കയറ്റുമതി മേഖലകളില്‍ 22 ലും വളര്‍ച്ചയുണ്ടായിട്ടുണ്ട്. എണ്ണ ഇറക്കുമതി 27.7 ശതമാനം ഉയര്‍ന്ന് 9.40 ബില്യണ്‍ ഡോളറിലെത്തി. എണ്ണ ഇതര ഇറക്കുമതി 15.8 ശതമാനം ഉയര്‍ന്ന് 32.58 ബില്യണ്‍ ഡോളറിലെത്തി.
Next Story
Videos