യാന്ത്രയെ ഏറ്റെടുത്ത് ഫ്ലിപ്പ്കാർട്ട്

ഇലക്ട്രോണിക്‌സ് റി കൊമേഴ്‌സ് സ്ഥാപനമായ യാന്ത്രയെ ഏറ്റെടുത്ത് ഇ കൊമേഴ്‌സ് വമ്പനായ ഫ്ലിപ്പ്കാർട്ട് . പഴയ ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ റിപ്പയര്‍ ചെയ്ത് വില്‍പ്പന നടത്തുന്ന സംരംഭമാണ് യാന്ത്ര നടത്തുന്നത്. 2013 ല്‍ ജയന്ത് ഝാ, അങ്കിത് സറഫ്, അന്‍മോല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ രൂപകൊണ്ട സ്ഥാപനാണിത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി സമഗ്രമായ സര്‍വീസ് വിഭാഗം ഒരുക്കാന്‍ ഏറ്റെടുക്കലിലൂടെ ഫ്ലിപ്പ്കാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷ. ഉല്‍പ്പന്നങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് നവീകരിക്കുന്നതില്‍ യാന്ത്രയ്ക്കുള്ള അനുഭവസമ്പത്ത് ഈ മേഖലയില്‍ ഫഌപ്പ്കാര്‍ട്ടിന് പ്രയോജനപ്പെടുത്താനാകും.
രാജ്യത്ത് റികൊമേഴ്‌സ് മേഖല വളര്‍ന്നു വരികയാണെന്നതും ഇതില്‍ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട വിപണി അസംഘടിതമാണെന്നതും കമ്പനിക്ക് നേട്ടമാകുമെന്ന് ഫ്ലിപ്പ്കാർട്ട് കണക്കുകൂട്ടുന്നു.


Related Articles
Next Story
Videos
Share it