ഓണ്‍ലൈന്‍ സെയ്ല്‍സ് പൊടിപൊടി! വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും തേടി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ആമസോണിന് പിന്നാലെ തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്. മെട്രോകളിലും ടയര്‍ 3 നഗരങ്ങളിലും അതിന് താഴേക്കും കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. ഇതാണ് ഓണ്‍ലൈന്‍ റീറ്റെയ്ല്‍ വമ്പന്മാരെയും തുണച്ചത്.

ലോക്ഡൗണിന് ശേഷം ഫ്‌ലിപ്കാര്‍ട്ടില്‍ 50 ശതമാനം ഉപഭോക്താക്കളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂലൈ - സെപ്റ്റംബര്‍ കാലത്ത് ഇത് 65 ശതമാനമായി. തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പുതുതായി വന്ന കച്ചവടക്കാരില്‍ അധികവും ടയര്‍ 2, ടയര്‍ 3 നഗരങ്ങളായ തിരുപൂര്‍ ഹൗറ, സിറക്പൂര്‍, ഹിസാര്‍, സഹ്‌റന്‍പൂര്‍, പാനിപത്, രാജ്‌കോട് എന്നിവിടങ്ങളില്‍ നിന്നാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പാഠ്യോപകരണങ്ങളുമാണ് ഈ കാലത്ത് പ്രധാനമായും വിറ്റുപോയത്.
കച്ചവടക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. 2020 ല്‍ മാത്രം 35 ശതമാനം അധികം കച്ചവടക്കാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കിയെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് കാലത്ത് സാമൂഹിക അകലവും സുരക്ഷിതത്വവും മുന്‍നിര്‍ത്തി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചത്. ഇതാണ് കച്ചവടക്കാരുടെ എണ്ണം വര്‍ധിക്കാനും കാരണമായതെന്നാണ് കരുതുന്നത്. മാത്രമല്ല കോവിഡ് ലോക്ഡൗണോടെ പലരും കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പോയതും ഇതിനു പിന്നിലെ കാരമാണ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it