സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന്‍ 44,240 രൂപയിലും ഗ്രാം 5,530 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 4,585 രൂപ.

മാറാതെ വെള്ളിവിലയും
വെള്ളിവില 78 രൂപയില്‍ തുടരുകയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയിലും തുടരുന്നു.
ഒരു പവന്‍ വാങ്ങാന്‍ എന്ത് നല്‍കണം?
പവന്‍ വില 44,240 രൂപയാണെങ്കിലും മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും ചേരുമ്പോള്‍ 48,200 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 6,000 രൂപയെങ്കിലുമാകും.
എന്തുകൊണ്ട് വിലയില്‍ മാറ്റമില്ല?
സ്വര്‍ണത്തിന്റെ രാജ്യാന്തരവില കഴിഞ്ഞ വാരാന്ത്യം ഔണ്‍സിന് 1,976.94 ഡോളറില്‍ നിന്ന് 1,944.54 ഡോളറിലേക്ക് താഴ്ന്നതാണ് ശനിയാഴ്ച ആഭ്യന്തരവിലയിലും ഇടിവിന് വഴിയൊരുക്കിയത്. നിലവില്‍ രാജ്യാന്തര വില ഇതേനിലവാരത്തില്‍ തുടരുന്നതിനാലാണ് കേരളത്തിലെ വിലയും മാറാതിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ ട്രെന്‍ഡിന് അനുസൃതമായി ഇന്ന് ഉച്ചയ്ക്ക് ശേഷമോ നാളെയോ കേരളവിലയിലും മാറ്റം പ്രതീക്ഷിക്കാം.
Related Articles
Next Story
Videos
Share it