സുന്ദര്‍ പിച്ചൈ 2019 ല്‍ വാങ്ങിയ പ്രതിദിനശമ്പളം 5.87 കോടി രൂപ! കണ്ണ് തള്ളേണ്ട, കണക്ക് കേട്ടോളൂ
കോവിഡ് പ്രതിസന്ധികള്‍ക്കിടെയും സുന്ദര്‍ പിച്ചൈ തന്റെ വരുമാനക്കണക്കിലും സ്റ്റാര്‍ ആകുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ് ആല്‍ഫബെറ്റ്, ഗൂഗ്ള്‍ എന്നിവയുടെ സിഇഒ ആയ സുന്ദര്‍ പിച്ചൈ. 2019ലെ കണക്കനുസരിച്ച് ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 281 മില്യണ്‍ ഡോളറായിരുന്നു. അതായത് 2,145 കോടി രൂപയ്ക്ക് തുല്യമാണ് ഇത്. ഇത്തരത്തില്‍ കണക്കു കൂട്ടിയാല്‍ പിച്ചൈ പ്രതിദിനം നേടിയത് 5.87 കോടി രൂപ ശമ്പളമാണ്. കമ്പനിയുടെ റെഗുലേറ്റര്‍ ഫയലിംഗ് അനുസരിച്ച്, അദ്ദേഹത്തിന്റെ ശമ്പളം ആല്‍ഫാബെറ്റ് ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ ശരാശരിയേക്കാള്‍ 1,085 ഇരട്ടിയാണ്.
2019 ലെ ഫയലിംഗില്‍ ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് ആന്റ് കോമ്പന്‍സേഷന്‍ കമ്മിറ്റി സുന്ദര്‍ പിച്ചൈയുടെ ശമ്പളം 650,000 ഡോളറായി നിലനിര്‍ത്തി. എന്നിരുന്നാലും, ഈ വര്‍ഷം ജനുവരി ഒന്നിന് മുതല്‍ പിച്ചൈയുടെ വാര്‍ഷിക ശമ്പളം 2 മില്യണ്‍ ഡോളര്‍ കൂടി കമ്മിറ്റി വര്‍ധിപ്പിച്ചിരുന്നു. 90 മില്യണ്‍ ഡോളറിന്റെ ഓഹരികളും അദ്ദേഹം നോടി.
ഇത് മാത്രമല്ല 120 മില്യണ്‍ ഡോളര്‍ (2020 മാര്‍ച്ച് 25 മുതല്‍ 12 തുല്യ ഗഡുക്കളായി ത്രൈമാസത്തില്‍), 30 മില്യണ്‍ ഡോളര്‍ അവാര്‍ഡ് (4 തുല്യ ഗഡുക്കളായി ത്രൈമാസത്തില്‍) എന്നിവയുള്‍പ്പെടെ ജിഎസ്യു അവാര്‍ഡുകളും പിച്ചൈയ്ക്ക് ലഭിച്ചിരുന്നു. ഇത്തരത്തില്‍ പരിശോധിച്ചാല്‍ ചുരുങ്ങിയ കാലഘട്ടത്തില്‍ ഏറ്റവും വരുമാനം കരസ്ഥമാക്കിയ ലോകത്തിലെ ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് സുന്ദര്‍ പിച്ചൈ.
ഗൂഗ്ള്‍, ആല്‍ഫ ബെറ്റ് സിഇഒ എന്ന നിലയില്‍, 2020 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പിച്ചൈയുടെ ശമ്പളം 2,000,000 ഡോളറായി ഉയര്‍ത്താനും പ്രകടന സ്റ്റോക്ക് യൂണിറ്റുകളുടെ ('പിഎസ്യു') രൂപത്തില്‍ ഇക്വിറ്റി അവാര്‍ഡുകള്‍ നല്‍കാനും ബോര്‍ഡിന്റെ ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് ആന്റ് കോമ്പന്‍സേഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline