ആനുകൂല്യം കൂടുതല്‍ മേഖലകളിലേക്ക്, 7-8 പിഎല്‍ഐ സ്‌കീമുകള്‍ കൂടി പ്രഖ്യാപിക്കാന്‍ കേന്ദ്രം

ഉല്‍പ്പാദന മേഖലയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 7-8 പിഎല്‍ഐ (Production Linked Incentive -PLI) സ്‌കീമുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പിഎല്‍ഐ സ്‌കീമുകള്‍ക്ക് ലഭിക്കുന്ന മികച്ച പിന്തുണയാണ് കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി നീട്ടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന ഘടകം. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ടെക്‌സ്റ്റൈല്‍സ്, ഇലക്ട്രോണിക് എക്യൂപ്‌മെന്റ്‌സ്, ഫര്‍ണിച്ചര്‍, ടോയ്‌സ് & ലെതര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ആവും പിഎല്‍ഐ സ്‌കീം അവതരിപ്പിക്കുക. 2020ല്‍ 14 പിഎല്‍ഐ സ്‌കീമുകളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. 14 സ്‌കീമുകളിലായി അഞ്ച് വര്‍ഷം കൊ്ണ്ട് 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്.

ഉല്‍പ്പാദന മേഖലയുടെ ജിഡിപി വിഹിതം 25 ശതമാനം ആയി ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉല്‍പ്പാദന മേഖലയുടെ സംഭാവന 16-17 ശതമാനനമായി തുടരുകയാണ്. ഈ സാഹതര്യത്തില്‍ പിഎല്‍ഐ സ്‌കീമുകള്‍ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. യുക്രെയ്ന്‍-റഷ്യ യുദ്ധം, പണപ്പെരുപ്പം തുടങ്ങിയവ മൂലമുണ്ടായ ആഗോള പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍, വന്‍കിട നിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പിഎല്‍ഐ സ്‌കീമുകള്‍ ഗുണം ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it