Begin typing your search above and press return to search.
ഇതാ വന്നെത്തി, ബി.എസ്.എന്‍.എല്ലിന്റെ സിനിമ പ്ലസ്
വീഡിയോ സ്ട്രീമിംഗിലേക്ക് പുതിയ കാല്‍വയ്പ്പുമായി ബി.എസ്.എന്‍.എല്‍. സോണി എല്‍ഐവി, സീ5 തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനം ലഭ്യമാക്കുന്ന സിനിമ പ്ലസ് സേവനം ബി.എസ്.എന്‍.എല്‍ ആരംഭിച്ചു. ഇതിലൂടെ ആദ്യ മൂന്ന് മാസം 129 രൂപയ്ക്കും പിന്നീട് 199 രൂപയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
മൊത്തം 300 ലധികം ടിവി ചാനലുകളും 8,000 ത്തിലധികം സിനിമകളും ബി.എസ്.എന്‍.എല്‍ സിനിമാ പ്ലസ് സേവനത്തിലൂടെ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബി.എസ്.എന്‍.എല്‍ സിനിമാ പ്ലസ് സേവനം വാഗ്ദാനം ചെയ്യുന്നതിനായി യുപ് ടിവിയുമായി ധാരണയുണ്ടാക്കിയതായി ഒണ്‍ലിടെക് റിപ്പോര്‍ട്ട് ചെയ്തു. ഇത് സോണി എല്‍ഐവി സ്‌പെഷ്യല്‍, വൂട്ട് സെലക്ട്, യുപ് ടിവി പ്രീമിയം, സീ 5 പ്രീമിയം എന്നിവയിലേക്ക് ഉപഭോക്താക്കള്‍ക്ക് ആക്‌സസ് നല്‍കും. ബി.എസ്.എന്‍.എല്‍ സിനിമാ പ്ലസ് സേവനം സബ്സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സ്മാര്‍ട്ട് ടിവികളിലും സേവനം ലഭ്യമാകും.
ബി.എസ്.എന്‍.എല്‍ സിനിമാ പ്ലസ് സിനിമകള്‍, സ്‌പോര്‍ട്‌സ്, സംഗീതം, കുട്ടികളുടെ പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. സീ 5, വൂട്ട് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള തത്സമയ ടിവി ചാനലുകളിലെ പരിപാടികളും ലഭ്യമാകും.
എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം
ബി.എസ്.എന്‍.എല്ലിന്റെ വെബ്‌സൈറ്റ് വഴി സിനിമ പ്ലസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. ഇതിനായി ബി.എസ്.എന്‍.എല്‍ ഫോണ്‍ നമ്പര്‍, ടെലികോം സര്‍ക്കിള്‍, ഇമെയില്‍ ഐഡി, പൂര്‍ണ്ണ നാമം എന്നിവ നല്‍കി സൈന്‍അപ്പ് ചെയ്യേണ്ടതുണ്ട്. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍, Android, iPhone, Android TV, Fire TV എന്നിവയ്ക്കായി ലഭ്യമായ ഒരു ആപ്ലിക്കേഷന്‍ വഴി സേവനം ലഭ്യമാകും. ഡെസ്‌ക്ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വെബ് ബ്രൗസര്‍ വഴി ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും.
Next Story
Videos