ലോക സമ്പന്ന പട്ടികയില്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ഇലോണ്‍ മസ്‌ക് എത്തിയത് എങ്ങനെ?

ലോക സമ്പന്ന പട്ടികയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടെസ്ല, സ്‌പേസ് എക്‌സ് സ്്ഥാപകനും സിഇഓയുമായ ഇലോണ്‍ മസ്‌ക് രണ്ടാമന്‍. ബില്‍ഗേറ്റ്‌സിനെ പിന്നിലാക്കിയാണ് ആദ്യമായി ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനക്കാരനാകുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് ഈ 49 കാരന്റെ ഇതുവരെയുള്ള ആസ്തി. 182 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ജെഫ് ബെസോസാണ് കോടീശ്വര പട്ടികയില്‍ ഒന്നാമതായുള്ളത്. കഴിഞ്ഞ വര്‍ഷം വരെ ബെസോസും ബില്‍ ഗേറ്റ്‌സും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ മസ്‌കിന്റെ വരവ് തീര്‍ത്തും യാദൃശ്ചികമായിരുന്നു.

ജെഫ് ബെസോസിന്റെ തൊട്ടുപിന്നില്‍ ഇലോണ്‍ മസ്‌ക് എത്തിയത് ചുരുങ്ങിയ കാലത്തെ ആശ്തി വളര്‍ച്ച കൊണ്ടാണ്. 2020 ല്‍ മാത്രം മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. വര്‍ഷങ്ങളായി ലോക കോടീശ്വന്മാരില്‍ ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗെറ്റ്സിനെ 2017ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. രണ്ടാം സ്ഥാനത്തായി പോയ ബെസോസ് കഴിഞ്ഞ വര്‍ഷം വീണ്ടും ഒന്നാം സ്ഥാനം തിരികെ പിടിച്ചു. എന്നാല്‍ 2020 ലെ പട്ടികയില്‍ ബെസോസ് തന്നെ മുന്‍ നിരയിലെത്തിയപ്പോള്‍ രണ്ടാമനായ ബില്‍ഗേറ്റ്‌സ് നേരിയ വ്യത്യാസത്തിലാണ് ഇപ്പോള്‍ മൂന്നാം സ്ഥാനക്കാരനായത്. 127.7 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സിന്റെ നിലവിലെ ആസ്തി.

കാര്‍ കമ്പനിയായ ടെസ്ലയുടെ ആസ്തി 7.2 ബില്യണ്‍ (5.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 128 ബില്യണ്‍ ഡോളറിലെത്തി. യുഎസിലെ പ്രധാന ഓഹരി സൂചികകളിലൊന്നായ എസ് ആന്റ് പി 500 ലേക്ക് ടെസ്ല ഓഹരികള്‍ ചേര്‍ക്കും എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ടെസ്ലയുടെ വിപണി മൂല്യം ഉയര്‍ന്നത്. ടെസ്ല 500 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലേക്ക് കുതിച്ചപ്പോള്‍ ഇലോണ്‍ മസ്‌ക്കും കോടീശ്വര പട്ടികയിലെ മുന്‍നിരയിലായി.

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളില്‍ ടെസ്ല ഇതിനകം ലോകത്തെ ശക്തമായ കമ്പനിയാണ്. ചെറിയ കാറുകളുമായി യൂറോപ്യന്‍ വിപണിയില്‍ ടെസ്ല വിപുലീകരണ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് ജര്‍മ്മനിയില്‍ കഴിഞ്ഞദിവസം ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്താണ് ടെസ്ലയും ഒപ്പം ഇലോണ്‍ മസ്‌ക്കും ഡോളറുകള്‍ വാരിക്കൂട്ടിയെന്നതാണ് ശ്രദ്ധേയം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it