യുഎഇ യിലേക്കുള്ള സ്വർണാഭരണ കയറ്റുമതിയിൽ കുതിപ്പ്

2022 -23 ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്ന് യു എ ഇ ലേക്കുള്ള സ്വർണാഭരണ കയറ്റുമതി 10 % വർധിച്ച് 9.98 ശതകോടി ഡോളറായി. (ഇന്ത്യൻ രൂപയിൽ 15 % വർധിച്ച് 77050 കോടി രൂപ യായി). മെയ് മാസത്തിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരു രാജ്യങ്ങളും ഒപ്പു വെച്ചതിനെ തുടർന്നാണ് സ്വർണാഭരണ കയറ്റുമതി കുതിക്കുന്നത്.

ജെം ആൻറ്റ് ജ്യുവലറി എക്സ്പോര്ട്ട് പ്രൊമോഷൻ കൗൺസിൽ കണക്കുകൾ പ്രകാരം മെയ് മാസത്തിൽ സാധാരണ സ്വര്ണാഭരണത്തിൻറ്റെ കയറ്റുമതി 72 % വർധിച്ച് 1048 കോടി രൂപ യായി. ജൂണിൽ 69 % വർധിച്ച് 1452 കോടി രൂപ യായി.

പ്രധാനപ്പെട്ട വിപണികളിൽ സ്വർണാഭരണ ഡിമാൻറ്റ് വർധിച്ചതിനെ തുടർന്ന് കയറ്റുമതിയും കുതിച്ചു. അമേരിക്ക (28975 കോടി രൂപ) ഹോംഗ് കോങ്ങ് (17246 കോടി രൂപ), ബൽജിയം 4646 കോടി രൂപ, ഇസ്രായേൽ 2854 കോടി എന്നിങ്ങനെയാണ് കയറ്റുമതി നടന്നത്.
ജൂൺ മാസത്തിൽ ആഭരണങ്ങളും രത്നങ്ങളുടെയും കയറ്റുമതി 21 % വർധിച്ച് 25,296 കോടി രൂപ യായി. ജൂൺ മാസത്തിൽ ആഭരണങ്ങളും രത്നങ്ങളുടെയും കയറ്റുമതി 21 % വർധിച്ച് 25,296 കോടി രൂപ യായി .

2022 -23 ആദ്യ പാദത്തിൽ കട്ട് പോളിഷ്ഡ് വജ്രങ്ങളുടെ കയറ്റുമതി 1 % വര്ധിച്ച് 48,347 കോടി രൂപ യായി.
ഇന്ത്യ -യു എ ഇ വ്യാപാര കരാർ നടപ്പാക്കുന്നതോടെ ഈ സാമ്പത്തിക വർഷം 75 ശതകോടി ഡോളർ സ്വർണാഭരണ, വജ്രാഭരണ കയറ്റുമതി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 29 % വർധിച്ച് 6258 കോടി രൂപയായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it