
രാജ്യത്തെ വ്യാവസായിക ഉത്പാദനം ജൂലായില്‍ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പുതുക്കിയ കണക്ക് പ്രകാരം ജൂണിലെ വളര്‍ച്ചാനിരക്ക് 6.8 ശതമാനമാണ്. മുൻ വര്‍ഷം ഇതേ കാലയളവിൽ ഒരു ശതമാനമായിരുന്നു വളര്‍ച്ച.
മാനുഫാക്ച്വറിംഗ്, കൺസ്യൂമർ ഡ്യൂറബിൾ ഉല്പന്നങ്ങൾ, മൂലധന സാമഗ്രികൾ (capital goods) എന്നിവയുടെ ഉത്പാദനം കൂടിയതാണ് മൊത്തം വ്യാവസായിക ഉല്പാദനം വർധിക്കാൻ കാരണമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇവയെല്ലാം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇത്തവണ മാനുഫാക്ച്വറിംഗ് 7 ശതമാനം വളർന്നപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈയിൽ 0.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കൺസ്യൂമർ ഡ്യൂറബിൾസ് 14.4 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ 2.4 ശതമാനം ഇടിവുണ്ടായ സ്ഥാനത്താണിത്.
Read DhanamOnline in English
Subscribe to Dhanam Magazine