2022 ല്‍ ഉരുക്കില്‍ കരുത്ത് തെളിയിച്ച ഒരേ ഒരു രാജ്യമായി ഇന്ത്യ

2022-ല്‍ മറ്റെല്ലാ ഉല്‍പാദക രാജ്യങ്ങളിലും ഉരുക്കിന്റെ ഉല്‍പാദനം ഇടിഞ്ഞപ്പോള്‍ എല്ലാ മാസവും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചത് ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് ഉല്‍പ്പാദകരായ ഇന്ത്യ മാത്രം. വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇന്ത്യയുടെ ഉരുക്ക് ഉല്‍പാദനം 6.5 % വര്‍ധിച്ച് 42.3 ദശലക്ഷം ടണ്ണായി അതെ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഉരുക്ക് ഉല്‍പാദിപ്പിക്കുന്ന ചൈനയുടെ ഉല്‍പാദനം 10.3 % കുറഞ്ഞ് 336.2 ദശലക്ഷം ടണ്ണായി.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് കടുത്ത നിയന്ത്രണങ്ങള്‍ 2021 ല്‍ ചൈനയില്‍ ഏര്‍പ്പെടുത്തിയതാണ് ഉരുക്കിന്റെ ഡിമാന്‍ഡും ഉല്‍പാദനം കുറയാന്‍ കാരണം.
റേറ്റിംഗ് ഏജന്‍സിയായ മൂഡിസിന്റെ (Moodys') നിഗമനത്തില്‍ വരും മാസങ്ങളില്‍ ഇന്ത്യയുടെ ഉരുക്ക് കയറ്റുമതി ഉയരുമെന്നാണ്. ഇതിന് കാരണം ലോക ഉല്‍പാദനം കുറയുന്നതും ഡിമാന്‍ഡ് വര്‍ധനവുമാണ്. റോഡുകള്‍, തുറമുഖങ്ങള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്ര നിക്ഷേപം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഡിമാന്‍ഡ് 10% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
റോഡുകള്‍, തുറമുഖങ്ങള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്ര നിക്ഷേപം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഡിമാന്‍ഡ് 10 % ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് അസംസ്‌കൃത വസ്തുക്കളില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിച്ചതുകൊണ്ട് അവയുടെ വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ പ്രതികൂലമായി ബാധിക്കില്ല.
2021 ല്‍ ചൈന ഒഴികെ ഉള്ള രാജ്യങ്ങളില്‍ ഉരുക്ക് ഡിമാന്‍ഡ് 10.7 % വര്‍ധിച്ചു. എന്നാല്‍ 2022 ല്‍ 0.5 ശതമാനവും, 2023 ല്‍ 4.5 % വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഉരുക്കിന്റെ പ്രധാന ഉപയോഗം നിര്‍മാണ മേഖലയിലും, ഓട്ടോമൊബൈല്‍ മേഖലയിലുമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ചൈന ഉള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഉരുക്ക് വിപണിക്ക് അനൂകൂലമാണ്. ചിപ്പ് ദൗര്‍ലഭ്യം മൂലം വാഹന നിര്‍മാണ മേഖലയില്‍ നിന്ന് ഉള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്.
പ്രധാനപ്പെട്ട സ്റ്റീല്‍ ഓഹരികള്‍
1. ജെ എസ് ഡബ്ല്യൂ സ്റ്റീല്‍ (JSW Steel Ltd l )- Trend -Bullish
2021 -22 ല്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം 17% വര്‍ധിച്ച് 17.62 ദശലക്ഷം ടണ്ണായി. നികുതിക്ക് ശേഷമുള്ള വരുമാനം 166 % വര്‍ധിച്ച് 20,938 കോടി രൂപയായി.
2. ടാറ്റ സ്റ്റീല്‍ (Tata Steel Ltd): Trend -Bearish
2021-22 ല്‍ റെക്കോര്‍ഡ് ഉല്‍പാദനം-19.06 ദശലക്ഷം ടണ്‍ (13 % വാര്‍ഷിക വളര്‍ച്ച). വിറ്റ് വരവ് റെക്കോര്‍ഡ് 69,323.50 കോടി രൂപ.
3. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (Steel Authority of India) Trend Bearish
2021-22 ല്‍ റെക്കോര്‍ഡ് വരുമാനം -1,03,473 കോടി രൂപ. ഏറ്റവും ഉയര്‍ന്ന ലാഭ വിഹിതം നല്‍കിയ വര്‍ഷം - ഒരു ഓഹരിക്ക് 8.75 രൂപ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it